പെർത്ത്: ആരാധകർ ആകാംഷയോടെ പ്രതീക്ഷിച്ചിരിക്കുന്ന ഇന്ത്യ – ഓസ്ട്രേലിയ ബോർഡർ ഗാവസ്‌കർ ട്രോഫിക്ക് ഇന്ന് തുടക്കം. രോഹിത് ശർമ്മയുടെ അഭാവത്തിൽ ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയാണ് ടീമിനെ നയിക്കുന്നത് . ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) 2023-25 സൈക്കിൾ ഫൈനലിൽ എത്തുമോ എന്നതിനെ അത് സാരമായി ബാധിക്കുന്നതിനാൽ പരമ്പര ഇരു രാജ്യങ്ങൾക്കും നിർണായകമാണ്.
അതേസമയം ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ജസ്പ്രീത് ബുമ്ര ബാറ്റിംഗ് തിരഞ്ഞെടുത്തു.സ്റ്റാർ സ്പിന്നർമാരായ രവിചന്ദ്രൻ അശ്വിനെയും രവീന്ദ്ര ജഡേജയെയും ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. പേസിനെ തുണയ്ക്കുന്ന പിച്ചിൽ വാഷിംഗ്‌ടൺ സുന്ദർ ആണ് ഇന്ത്യയുടെ ഏക സ്പിൻ ഓപ്ഷൻ. അതേസമയം പേസർ ഹർഷിത് റാണയും ഫാസ്റ്റ് ബൗളിംഗ് ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയും ഇന്ന് ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിക്കും . അശ്വിൻ റാണയ്ക്ക് തൻ്റെ തൊപ്പി കൈമാറിയപ്പോൾ റെഡ്ഢിക്ക് വിരാട് കോലിയാണ് നൽകിയത്.
ന്യൂസിലൻഡിനോട് നേരിട്ട 0-3 ൻ്റെ നാണംകെട്ട പരമ്പര തോൽവിയിൽ നിന്ന് കരകയറുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. മത്സരത്തിനായി മൂന്ന് മുൻനിര പേസർമാരുമായാണ് ഇന്ത്യ ഇറങ്ങുന്നത്, ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡി ഇന്ന് അരങ്ങേറിയേക്കും.
Discussion about this post