അലാസ്‌ക തീരത്ത് നടന്ന ഒരു പരീക്ഷണം ശാസ്ത്രത്തിന്റെ ഗതിയെ തന്നെ മാറ്റിമറിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ്. ഹംപ് ബാക്ക് തിമിംഗലവുമായി വിജയകരമായി ആശയവിനിമയം നടത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍. കാലിഫോര്‍ണിയ ഡേവിസ് സര്‍വകലാശാലയില്‍ നിന്നുള്ള ഡോ. ബ്രെന്‍ഡ മക്കോവന്‍ സംഘത്തെ നയിച്ചത്.
ഇത്തരം തിമിംഗലങ്ങള്‍ എങ്ങനെ ആശയവിനിമയം നടത്തുന്നുവെന്ന് പഠിക്കുക വഴി ഭൂമിക്കപ്പുറമുള്ള ജീവികളുമായും നമുക്ക് ആശയവിനിമയം എളുപ്പത്തില്‍ സാധ്യമാകുമെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.
ഒരു അണ്ടര്‍വാട്ടര്‍ സ്പീക്കര്‍ ഉപയോഗിച്ച്, ഹംബാക്കിന് വേണ്ടിയുള്ള ”കോണ്‍ടാക്റ്റ്” കോള്‍ ഇവര്‍ സമുദ്രത്തില്‍ പ്ലേ ചെയ്തു. ഇവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് പെട്ടെന്ന് തന്നെ തിമിംഗലം നീന്തിയെത്തുകയായിരുന്നു. ഈ തിമിംഗലത്തിന് ട്വെയിന്‍ എന്ന് പേരിട്ടു.
കോളിന് പിന്നാലെ ഏകദേശം 20 മിനിറ്റോളളമാണ് ട്വെയിന്‍ അവരെ വട്ടമിട്ട് നിന്നത്.
തിമിംഗലങ്ങള്‍ ആശയവിനിമയം നടത്തുന്നതെങ്ങനെയെന്ന് പഠിക്കുന്നതിലൂടെ, ബഹിരാകാശത്ത് നിന്നുള്ള സിഗ്‌നലുകളുടെ പാറ്റേണുകള്‍ കണ്ടെത്താന്‍ കഴിയുമെന്ന് ഇവര്‍ ഉറച്ചുവിശ്വസിക്കുന്നു. അന്യഗ്രഹജീവികളെക്കുറിച്ച് പഠിക്കുന്നതിന് സമുദ്രജീവിശാസ്ത്രം ഒരു ചവിട്ടുപടിയാകുമെന്ന് മുമ്പ് തന്നെ അഭിപ്രായങ്ങളുയര്‍ന്നിട്ടുണ്ട്.
അതേസമയം, ഹംബാക്ക് തിമിംഗലങ്ങള്‍ വലിയ ബുദ്ധിശാലികളാണെന്നാണ് അലാസ്‌ക വെയ്ല്‍ ഫൗണ്ടേഷനില്‍ നിന്നുള്ള ഡോ. ഫ്രെഡ് ഷാര്‍പ് പറയുന്നത്.
സങ്കീര് ണമായ സാമൂഹിക വ്യവസ്ഥിതികളും തനതായ പെരുമാറ്റങ്ങളും അവയ്ക്കുണ്ട്. ഇവയെക്കുറിച്ച് പഠനങ്ങള്‍ പുരോഗമിക്കുകയാണ്.
Discussion about this post