ന്യൂഡൽഹി: കാണാതായ നൂറിലധികം കുട്ടികളെ തിരികെ വീടിന്റെ തണലിൽ എത്തിച്ച് കൈയ്യടി നേടി വനിതാ പോലീസ് ഉദ്യോഗസ്ഥർ. ഡൽഹിയിലെ ഔട്ടർ നോർത്ത് ജില്ലയിലെ ആന്റി ഹ്യൂമൺ ട്രാഫിക്കിംഗ് യൂണിറ്റിലെ കോൺസ്റ്റബിൾമാരായ സീമാ ദേവിയും സുമൻ ഹൂഡയുമാണ് കുട്ടികളെ കണ്ടെത്തുന്നതിനായി ഡ്യൂട്ടിസമയത്തിനപ്പുറം ഉഴിഞ്ഞുവച്ച് ആത്മാർത്ഥമായി പരിശ്രമിച്ച് ഫലം നേടിയത്. കഴിഞ്ഞ 9 മാസത്തിനിടെ 104 കുട്ടികളെയാണ് ഇവർ കണ്ടെത്തിയത്.
ഹരിയാന,ഉത്തർപ്രദേശ്‌സബിഹാർ എന്നിവടങ്ങളിലേക്ക് വരെ സഞ്ചരിച്ചാണ് ഇവർ കുട്ടികളെ കണ്ടെത്തിയത്, ഭാഷ,അപരിചിതമായ സ്ഥലങ്ങൾ, കുട്ടികളുടെ സമീപകാല ഫോട്ടോകൾ ഇല്ലാത്ത കുടുംബങ്ങളുടെ വെല്ലുവിളി എന്നിവയുൾപ്പെടെ നിരവധി തടസ്സങ്ങൾ അവർ അഭിമുഖീകരിച്ചു.ഈ വർഷം മാർച്ച് മുതൽ നവംബർ വരെ നീണ്ടുനിന്ന ഓപ്പറേഷൻ മിലാപ്പിന്റെ ഭാഗമായാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അവർ നേരിട്ട വെല്ലുവിളികൾ സീമാ ദേവി പങ്കുവെച്ചു.ചില വിദൂര പ്രദേശങ്ങളിൽ, ഞങ്ങൾക്ക് ആളുകളെക്കുറിച്ചോ പ്രദേശമോ പരിചിതമല്ലാത്തതിനാൽ ഞങ്ങൾക്ക് ലോക്കൽ പോലീസിന്റെ സഹായം തേടേണ്ടിവന്നു,’ ദേവി പറഞ്ഞു.കുട്ടികൾ അവരുടെ ഫോൺ പലപ്പോഴും ഓഫാക്കിയിരുന്നു, അതിനാൽ അവസാനത്തെ ലൊക്കേഷനുകൾ കണ്ടെത്താൻ ഇരുവർക്കും സൈബർ ടീമിനെ ആശ്രയിക്കേണ്ടി വന്നു.കുട്ടികളുടെ പഴയഫോട്ടോകൾ മാത്രം ഉള്ളതും പ്രശ്‌നമായി.ഞങ്ങൾക്ക് നിശ്ചിത ഡ്യൂട്ടി സമയം ഇല്ല. കുട്ടികളെ കാണാതാകുന്ന വിവരം ലഭിക്കുമ്പോൾ ഞങ്ങൾ ഞങ്ങളുടെ വീടുകൾ വിടുകയാണ്. സ്വന്തം മക്കളെ കാണാത്ത ദിവസങ്ങളുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.
Discussion about this post