ഗര്‍ഭകാലത്ത് ചില രാസവസ്തുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് കുട്ടികളെ ദോഷകരമായി ബാധിക്കുമെന്ന് പഠനറിപ്പോര്‍ട്ട്.അമ്മ സ്ഥിരമായി ഉപയോഗിക്കുന്ന ഷാമ്പൂ ലോഷന്‍ എന്നിവയാണ് കുട്ടികളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്. കുമാമോട്ടോ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനങ്ങള്‍ നടത്തിയത്.
പ്രധാന കണ്ടെത്തലുകള്‍:
ഗര്‍ഭാവസ്ഥയുടെ തുടക്കത്തില്‍ ലോഷനുകളും ഷാംപൂകളും ഉപയോഗിച്ചാല്‍ ഇത്തരം ഉല്‍പ്പന്നങ്ങളില്‍ സാധാരണയായി ഉപയോഗിക്കുന്ന ബ്യൂട്ടൈല്‍പാരബെന്‍ എന്ന രാസവസ്തുവിന്റെ ഉയര്‍ന്ന അളവ് കുട്ടികളില്‍ ആസ്ത്മ വരാനുള്ള സാധ്യതയില്‍ 1.54 മടങ്ങ് വര്‍ദ്ധനയുണ്ടാകുന്നു.
ചില ക്ലീനിംഗ് ഉല്‍പന്നങ്ങളിലും പ്ലാസ്റ്റിക്കുകളിലും കാണപ്പെടുന്ന 4-നോനൈല്‍ഫെനോള്‍ എന്ന രാസവസ്തുവിന്റെ എക്‌സ്‌പോഷറിന് വിധേയരായ അമ്മമാര്‍ക്ക് ജനിച്ച ആണ്‍കുട്ടികള്‍ക്ക് ആസ്ത്മ ഉണ്ടാകാനുള്ള സാധ്യത 2.09 മടങ്ങ് കൂടുതലാണ്, അതേസമയം പെണ്‍കുട്ടികളില്‍ അത്തരമൊരു പ്രശ്‌നം നിരീക്ഷിക്കപ്പെട്ടിട്ടില്ല.
പാരബെന്‍സും ആല്‍ക്കൈല്‍ഫെനോളുകളും ഉള്‍പ്പെടെയുള്ള ഫിനോളിന്റെ ഉപയോഗം ചെറിയ അളവിലുള്ള ഉപയോഗം സുരക്ഷിതമാണെങ്കിലും അവയുടെ അളവ് വര്‍ധിപ്പിക്കുന്നത് ദീര്‍ഘകാല ആരോഗ്യ പ്രത്യാഘാതങ്ങളുണ്ടാക്കുന്നു. ഉദാഹരണത്തിന്, ഗര്‍ഭധാരണ കാലഘട്ടത്തില്‍ ആസ്ത്മ പോലുള്ള അലര്‍ജി രോഗങ്ങളുടെ വര്‍ദ്ധനവിന് കാരണമാകുന്നു. അതിനാല്‍ തന്നെ ഗര്‍ഭകാലത്ത് ഇത്തരം രാസവസ്തുക്കളുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കുകയാണ് നല്ലതെന്നാണ് പഠനം പറയുന്നത്.
Discussion about this post