കോഴിക്കോട്: മുനമ്പം ഭൂമി വഖഫ് ബോർഡ് ഏറ്റെടുത്തത് ഏകപക്ഷീയമായി എന്ന വാദവുമായി ഫാറൂഖ് കോളേജ്. കോഴിക്കോട് വഖഫ് ട്രൈബ്യൂണലിലാണ് ഫാറൂഖ് കോളേജ് തങ്ങളുടെ വാദം ഉന്നയിച്ചിരിക്കുന്നത്.
അതേസമയം മുനമ്പം വഖഫ് ഭൂമി നിയമവിരുദ്ധമായിട്ടാണ് ഫറൂഖ് കോളജ് മാനേജ്മെന്റ് അസോസിയേഷൻ വില്പന നടത്തിയതെന്നും, ഇത് തെറ്റാണെന്ന വാദവുമായി വഖഫ് സംരക്ഷണ സമിതിയും ഭൂമിയുടെ മുൻ ഉടമയായ സിദ്ദിഖ് സേട്ടിന്റെ കുടുംബവും രംഗത്ത് വന്നു.
1950 ലാണ് മുനമ്പം ഭൂമി സൗജന്യമായി ഫറൂഖ് കോളജിന് ലഭിച്ചത്. വഖഫ് ആവശ്യത്തിന് എന്ന് പറഞ്ഞാണ് ഭൂമി കൈമാറിയതെന്ന് സിദ്ദിഖ് സേട്ടിന്റെ കുടുംബം വാദിക്കുന്നു. വഖഫ് ആവശ്യത്തിനായി നൽകിയ ഭൂമി എങ്ങനെ വിൽപ്പന നടത്തും എന്നുള്ളതാണ് ഇവർ ഉയർത്തിയ പ്രധാന ചോദ്യം.
വഖഫ് ഭൂമി വിവാദവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. മുനമ്പത്ത് നിന്നും ഒരാളെയും ഇറക്കി വിടില്ല എന്ന് നിരവധി മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള മുസ്‌ലിം സംഘടനകൾ ഉറപ്പു നൽകിയിരുന്നു. എന്നാൽ ഈ ഉറപ്പിനെതിരെ സമസ്ത തങ്ങളുടെ മുഖ പ്രസംഗത്തിലൂടെ മുന്നോട്ട് വന്നതും ശ്രദ്ധേയമായിരുന്നു. മുനമ്പത്തെ വഖഫ് ഭൂമി തന്നെയാണെന്നും സമാധാനം നിലനിർത്താൻ എന്ന പേരിൽ വഖഫ് ഭൂമി ആർക്കും വിട്ടു കൊടുക്കാൻ കഴിയില്ലെന്നുമായിരിന്നു സമസ്തയുടെ നിലപാട്. ഇത് കൂടാതെ
കേസ് പരിഗണിക്കാനായി കോഴിക്കോട് വഖഫ് ട്രൈബ്യൂണൽ അടുത്തമാസം ആറിലേക്ക് മാറ്റി. ഭൂമിയുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഇരുകൂട്ടരും ഡിസംബർ 6ന് ട്രൈബ്യൂണലിൽ ഹാജരാക്കും.
Discussion about this post