മഹാരാഷ്ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ നിരീക്ഷകരെ നിയമിച്ച് കോൺഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണലിന് ഒരു ദിവസം മുമ്പാണ് കോൺഗ്രസ് നിരീക്ഷകരെ നിയമിച്ചത്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മഹാരാഷ്ട്രയിലെ പാർട്ടി നിരീക്ഷകരായി അശോക് ഗെലോട്ട്, ഭൂപേഷ് ബാഗേൽ, ജി പരമേശ്വര എന്നിവരെ നിയോഗിച്ചു. മഹാരാഷ്ട്രയിലെ 288 മണ്ഡലങ്ങളിൽ നവംബർ 20നാണ് വോട്ടെടുപ്പ് നടന്നത് .
കോൺഗ്രസും ഇന്ത്യ സഖ്യവും തയ്യാറായി കഴിഞ്ഞിരിക്കുന്നു . നാളെ ഞങ്ങൾ മുംബൈയിലേക്ക് പോകും . ഹരിയാന (നിയമസഭാ തിരഞ്ഞെടുപ്പ്) സമയത്ത് ഞങ്ങൾക്ക് ചില പരാതികൾ ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ വേണ്ട തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. നമുക്ക് നാളെക്ക് വേണ്ടി കാത്തിരിക്കാം. ഇന്ത്യ സഖ്യം (മഹാരാഷ്ട്രയിൽ) സർക്കാർ രൂപീകരിക്കും,” ഗെലോട്ട് പറഞ്ഞു
Discussion about this post