മുനമ്പം: മുനമ്പം വഖഫ് ഭൂമി തർക്ക വിഷയം പരിഹരിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ തീരുമാനിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് മുനമ്പത്ത് നാട്ടുകാർ നടത്തുന്നത്. സർക്കാർ ഞങ്ങളെ വഞ്ചിച്ചിരിക്കുകയാണ്, വില കൊടുത്തു വാങ്ങിയ ഭൂമി വീണ്ടും അനിശ്ചിതത്വത്തിലേക്ക് നയിക്കുകയാണ് എന്നാണ് മുനമ്പം നിവാസികൾ പറയുന്നത്.
അതേസമയം മുനമ്പം ഭൂമിപ്രശ്‌നത്തില്‍ ജുഡീഷ്യല്‍ കമ്മിഷനെ നിയമിച്ച സര്‍ക്കാര്‍ നടപടി സ്വാഗതം ചെയ്ത് വഖഫ് സംരക്ഷണ സമിതി. നിസാര്‍ കമ്മിഷനെ പോലെ ഈ കമ്മീഷനും ഇതിന്റെ യാഥാര്‍ത്ഥ്യം കണ്ടെത്തണമെന്നും ഇവര്‍ പറയുന്നു. ഇത് വഖഫ് ഭുമിയാണ്. ആരാണോ അതിന്റെ യഥാര്‍ത്ഥ അവകാശികള്‍ അവര്‍ക്ക് അത് തിരിച്ചു കിട്ടണം – വഖഫ് സംരക്ഷണ സമിതി വ്യക്തമാക്കി.
മുനമ്പത്ത് പ്രദേശവാസികള്‍ പന്തം കൊളുത്തി പ്രകടനം നടത്തി. ഹൈക്കോടതി മുന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് രാമചന്ദ്രന്‍ നായരാണ് ജുഡീഷ്യല്‍ കമ്മീഷന്‍. കൈവശ അവകാശമുള്ള ഒരാളെയും ഒഴിപ്പിക്കില്ല. പ്രശ്നത്തിന് പരിഹാരമാകുന്നത് വരെ നോട്ടിസ് നല്‍കരുതെന്ന് വഖഫിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പി രാജീവ് അറിയിച്ചു.
Discussion about this post