ഇസ്ലാമാബാദ്: പാകിസ്താനിൽ പ്രശസ്ത സോഷ്യൽമീഡിയ ഇൻഫ്‌ളൂവൻസർമാരുടെ സ്വകാര്യദൃശ്യങ്ങൾ ചോരുന്നത് തുടർക്കഥയാകുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ടിക്ക്‌ടോക്ക് താരം കൻവാൾ അഫ്താബിന്റേതെന്ന് പറയപ്പെടുന്ന സ്വകാര്യവീഡിയോ ആണ് ചോർന്നിരിക്കുന്നത്. 26 കാരിയായ താരത്തിന്റേതെന്ന് പറയുന്ന വീഡിയോ രാജ്യത്ത് വലിയ രീതിയിലാണ് പ്രചരിക്കപ്പെടുന്നത്. സംഭവത്തിൽ താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.
കൻവാൾ അഫ്താബ്, പാകിസ്താനിലെ ലാഹോർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്‌ളൂവൻസറും ടിക് ടോക്ക് ഹോസ്റ്റും സംരംഭകയുമാണ്. ഇൻസ്റ്റാഗ്രാമിൽ 4 ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള അവളുടെ പല പോസ്റ്റുകളിലും ഭർത്താവ് സുൽഖർനൈൻ സിക്കന്ദറും അവരുടെ മകൾ ഐസൽ സുൽഖർനൈനും ഉണ്ട്.
ഈ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽമീഡിയ താരങ്ങളായ മിനാഹിൽ മാലിക്,ഇംഷ റഹ്‌മാൻ,മാദിറ ഖാൻ എന്നിവരുടെ സ്വകാര്യ വീഡിയോകൾ ചോർന്നിരുന്നു. ഈ മാസം തുടക്കത്തിലാണ് പ്രശസ്ത പാകിസ്താനി ഇൻഫ്‌ലുവെൻസറായ മിനാഹിൽ മാലിക്കിന്റെ സ്വകാര്യവീഡിയോകൾ പുറത്തുവന്നത്. ഇതുമായി ബന്ധപ്പെട്ട വിവാദം കത്തിപ്പടർന്നതോടെ മിനാഹിൽ മാലിക്ക് ഇൻസ്റ്റഗ്രാം അടക്കമുള്ള സാമൂഹികമാധ്യമങ്ങൾ അൺഇൻസ്റ്റാൾ ചെയ്തിരുന്നു. ഈ സംഭവത്തിന് ശേഷം മറ്റൊരു പാകിസ്താനി ഇൻഫ്‌ലുവെൻസറായ ഇംഷ റഹ്‌മാന്റെ സ്വകാര്യ വീഡിയോയും സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചു. ഇതോടെ ഇംഷ റഹ്‌മാനും തന്റെ ഔദ്യോഗിക സാമൂഹികമാധ്യമ അക്കൗണ്ടുകളെല്ലാം നീക്കം ചെയ്യുകയായിരുന്നു. പിന്നാലെ മാദിറയുടെ വീഡിയോയും ചോർന്നതോടെ അവർ തന്റെ ഫോട്ടോകളും വീഡിയോകളും ദുരുപയോഗം ചെയ്തതാണെന്നും, പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്നുമാണ് പ്രതികരിച്ചത്
Discussion about this post