ന്യൂഡൽഹി: ഹിന്ദി ഹൃദയഭൂമിയുടെ അടിത്തറയായ ഉത്തർപ്രദേശിൽ വെന്നി ക്കൊടി പാറിച്ചിരിക്കുകയാണ് യോഗി ആദിത്യനാഥ്. ഈയാഴ്ച നടന്ന ഉത്തർപ്രദേശ് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ അഞ്ചെണ്ണത്തിൽ ബിജെപി വിജയിക്കുകയും ആറാമത് ലീഡ് ചെയ്യുകയും ചെയ്യുന്നുണ്ട്. ഇതോടെ ലോക്‌സഭയിൽ ഏറ്റ തിരിച്ചടി വെറും താത്കാലിക പ്രതിഭാസം ആണെന്ന വിലയിരുത്തലുകൾ ആണ് വന്നു കൊണ്ടിരിക്കുന്നത്.
വൈകിട്ട് 6.45ന് ഗാസിയാബാദ്, ഖൈർ, മജവാൻ, കതേഹാരി, ഫുൽപൂർ എന്നിവിടങ്ങളിൽ ബിജെപി വിജയിക്കുകയും കുന്ദർക്കിയിൽ മുന്നിട്ടുനിൽക്കുകയും ചെയ്തു. സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്ദൾ മീരാപൂരിൽ വിജയിച്ചിരുന്നു.
കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 80 സീറ്റുകളിൽ 42 എണ്ണം വിജയിക്കാൻ സമാജ്‌വാദി പാർട്ടിക്ക് കഴിഞ്ഞിരുന്നു. ഇതോടെ യോഗി ആദിത്യനാഥിന് ഉത്തർപ്രദേശിൽ തിരിച്ചടിയുണ്ടായി എന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ ഒമ്പത് ഉപതെരഞ്ഞെടുപ്പുകളിൽ 7 എണ്ണവും വിജയിച്ചതോടെ, ലോക് സഭാ പരാജയം ഒരു താൽക്കാലിക പ്രതിഭാസം മാത്രമാണ് എന്ന് വ്യക്തമാവുകയാണ്.
സമാജ് വാദി പാർട്ടി അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള സിറ്റിംഗ് എംഎൽഎമാർ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് ആരംഭിച്ചത്.
Discussion about this post