മുംബൈ: മഹാരാഷ്ട്ര സംസ്ഥാനം എന്നോടിങ്ങനെ പെരുമാറുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് തുറന്ന് പറഞ്ഞ് ഉദ്ധവ് താക്കറെ. ശനിയാഴ്ച മഹാരാഷ്ട്ര തെരഞ്ഞെടുപ്പിലെ പരാജയത്തെക്കുറിച്ച് പ്രതികരിക്കവെയാണ് ശിവസേന (യുബിടി) അധ്യക്ഷൻ തന്റെ വികാരം പ്രകടിപ്പിച്ചത്.
“കോവിഡ് പകർച്ചവ്യാധിയുടെ സമയത്ത് കുടുംബനാഥനെന്ന നിലയിൽ ഞാൻ പറയുന്നത് കേട്ട മഹാരാഷ്ട്ര എന്നോട് ഇങ്ങനെ പെരുമാറുമെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല ,” അദ്ദേഹം മുംബൈയിൽ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു.
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് ഫലം തികച്ചും അപ്രതീക്ഷിതവും മനസ്സിലാക്കാൻ കഴിയാത്തതുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഒരു തരംഗം അല്ല, മറിച്ച് ഒരു സുനാമി തന്നെയാണ്. അദ്ദേഹം വ്യക്തമാക്കി . ഇപ്പോൾ അവർ ജയിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ അവരെ അഭിനന്ദിക്കുന്നതിൽ എനിക്ക് ഒരു പ്രശ്നവും ഇല്ല. ഉദ്ധവ് പറഞ്ഞു
Discussion about this post