വാഷിംഗ്ടൺ ഡിസി: സാമ്പത്തിക ചിലവുകൾ ഇത്തരത്തിൽ പോവുകയാണെങ്കിൽ അമേരിക്ക ഉടൻ തന്നെ പാപ്പരാകുമെന്ന് ഇലോൺ മസ്ക്. അമേരിക്കയുടെ ഭരണ സംവിധാനത്തിലെ അമിത ചെലവ് നിയന്ത്രിക്കാൻ നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ശത കോടീശ്വരൻ ഇലോൺ മസ്കിനെയാണ് ട്രംപ് ചുമതലപ്പെടുത്തിയത്.
2023ൽ “യുഎസ് ഗവൺമെൻ്റ് 6.16 ട്രില്യൺ ഡോളർ ചിലവഴിച്ചപ്പോൾ 4.47 ട്രില്യൺ ഡോളർ മാത്രമാണ് വരവ് ഉണ്ടായിരുന്നത്. ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഗവൺമെൻ്റ് എഫിഷ്യൻസിയുടെ എക്‌സ് ഹാൻഡിലിലെ ഒരു പോസ്റ്റിന് മറുപടിയായി മസ്‌ക് എഴുതി.
വരാനിരിക്കുന്ന റിപ്പബ്ലിക്കൻ ഭരണത്തിന് കീഴിൽ, നികുതിദായകരുടെ ഡോളർ ലാഭിക്കുന്നതിനുള്ള വഴികൾ കണ്ടെത്തുന്നതിന് പുതുതായി സൃഷ്‌ടിച്ച ഡിപ്പാർട്മെന്റ് ആണ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഗവൺമെൻ്റ് എഫിഷ്യൻസി (DOGE). ഇതിന് നേതൃത്വം നൽകുന്നത് ഇലോൺ മസ്‌കും ഇന്ത്യൻ വംശജൻ ആയ വിവേക് രാമസ്വാമിയും ആണ്.
ഈ പ്രവണത മാറ്റണം, നമ്മൾ ബജറ്റ് സന്തുലിതമാക്കണം മസ്‌ക് എക്‌സിൽ കുറിച്ചു. തൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ, നിയുക്ത പ്രസിഡൻ്റ് ട്രംപ് നൽകിയ വാഗ്ദാനങ്ങളിലൊന്നായിരുന്നു ഡോജ് രൂപീകരണം. സർക്കാർ ബ്യൂറോക്രസിയെ തകർക്കുന്നതിനും പാഴ് ചെലവുകൾ വെട്ടിക്കുറയ്ക്കുന്നതിനുമുള്ള വഴി ആയിട്ടാണ് ട്രംപ് ഇതിനെ കണ്ടത്.
Discussion about this post