വാഷിങ്ടണ്‍: 2008ലെ മുംബൈ ഭീകരാക്രമണത്തില്‍ പാക്ക് ചാരസംഘടനയായ ഐഎസ്ഐയ്ക്കു പങ്കുണ്ടെന്ന് മുന്‍ മേധാവി ഷുജ പാഷ സ്ഥിരീകരിച്ചിരുന്നുവെന്ന് മുന്‍ സിഐഎ തലവന്‍ മൈക്കല്‍ ഹെയ്ഡന്.
പ്ലെയിങ് ടു ദി എഡ്ജ് എന്ന പുസ്തകത്തിലാണ് മൈക്കലിന്റെ വെളിപ്പെടുത്തല്‍. ഐഎസ്ഐയുടെ പരിശീലനം ലഭിച്ചവര്‍ ആക്രമണത്തില്‍ ഉണ്ടായിരുന്നുവെന്നും അവര്‍ക്കെതിരെ പാക്കിസ്ഥാന് നടപടിയെടുത്തില്ലെന്നും പുസ്തകത്തില്‍ പറയുന്നു.
മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് ആരാണു നേതൃത്വം നല്‍കിയതെന്ന് മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (പാക്കിസ്ഥാന് സൈന്യത്തിന്റെ ഓപ്പറേഷന് പോസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനം) ഷുജ പാഷയോട് ടെലിഫോണിലൂടെ നിരന്തരം ചോദിക്കാറുണ്ടായിരുന്നു. ലഷ്കറിന്റേതാണ് ആക്രമണ പദ്ധതി എന്നു ഞങ്ങള്‍ സംശയിച്ചിരുന്നു. ഇത് ഉറപ്പാണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. പദ്ധതിയിട്ടത് പാക്കിസ്ഥാനില്‍ വച്ചാണ്. ഇതിനുള്ള തെളിവുകള്‍ നിരവധിയാണ്. ഐഎസ്ഐയുടെ സഹകരണവും സംരക്ഷണവും ലഷ്കര്‍ ആസ്വദിക്കുകയാണെന്നും ഹെയ്ഡന് പുസ്തകത്തില്‍ പറയുന്നു.
ക്രിസ്മസ് ദിനത്തില്‍ യുഎസിലെത്തിയ പാഷ അടുത്ത ദിവസം ഉച്ച കഴിയുന്നതുവരെ കൂടുതല്‍ സമയവും ഓഫിസിലാണ് ചെലവഴിച്ചത്. തയാറാക്കിക്കൊണ്ടുവന്ന നോട്ടുകളില്‍ നിന്നാണ് അദ്ദേഹം സംസാരിച്ചത്. ഐഎസ്ഐ മുന്‍ അംഗങ്ങളായ ചിലര്‍ക്ക് ലഷ്കറെ തയിബയുമായി ബന്ധമുണ്ടെന്ന് അദ്ദേഹത്തിന്റെ അന്വേഷണത്തില്‍ നിന്നും മനസിലായി. എന്നാല്‍ ഇവര്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും (ഇപ്പോഴും ഇത് തിരിച്ചറിഞ്ഞിട്ടില്ല). ഇത്തരക്കാരാണ് ഭീകരര്‍ക്കു പരിശീലനം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പാക്കിസ്ഥാനില്‍ നിന്നും ആക്രമണം നടത്തുന്ന ഭീകരര്‍ക്ക് സെല്‍ഫോണ്‍ വഴി കൃത്യമായ നിര്‍ദേശങ്ങള്‍ ലഭിച്ചെന്ന കാര്യത്തെപ്പറ്റി പാഷാ അവ്യക്തമായാണ് പറഞ്ഞത്.’ഹെയ്ഡന് പറഞ്ഞു.
ഭീകരസംഘടനകളായ ലഷ്കറെ തയിബ, അല്‍ ഖായിദ, താലിബാന് തുടങ്ങിയവയ്ക്കെതിരെ പാക്ക് സര്‍ക്കാര്‍ നടപടിയെടുക്കാത്തതിനെയും മൈക്കല്‍ കുറ്റപ്പെടുത്തുന്നുണ്ട്. പാക്ക് സൈന്യത്തെ രൂപീകരിച്ചിരിക്കുന്നതുതന്നെ ഇന്ത്യയ്ക്കെതിരെ പോരാടുന്നതിനാണ്. ഭീകരരെ നേരിടുന്നതിനല്ലെന്ന് അദ്ദേഹം പറയുന്നു.
Discussion about this post