കോഴിക്കോട്: കോഴിക്കോട് മേലേ കൂമ്പാറയില്‍ പിക്കപ്പ് വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ ഒരാള്‍ മരിച്ചു. ഇതിനെ തുടർന്ന് പതിനാറ് പേര്‍ക്ക് പരിക്കേറ്റു. കൂടാതെ മൂന്ന് പേരുടെ നില ഗുരുതരം. ഇന്ന് രാത്രി ഏഴ് മണിയോടെയായിരുന്നു അപകടം. തൊഴിലാളികള്‍ സഞ്ചരിച്ച പിക്കപ്പ് വാനാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്
കക്കാടം പൊയിലില്‍ നിന്ന് കൂമ്പാറയിലേക്ക് വരുമ്പോള്‍ മേലേ കൂമ്പാറ വെച്ചാണ് പിക്കപ്പ് വാന്‍ താഴ്ചയിലേക്ക് മറിഞ്ഞത്. മൂന്ന് മലയാളികളും 14 അതിഥി തൊഴിലാളികളും ഉള്‍പ്പെടെ 17 പേര്‍ പിക്കപ്പിലുണ്ടായിരുന്നു. നിര്‍മ്മാണ ജോലികഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു തൊഴിലാളികൾ.
ഇതിനെ തുടർന്ന് മുക്കത്ത് നിന്ന് എത്തിയ ഫയര്‍ഫോഴും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പപരിക്കേറ്റവരെ മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Discussion about this post