ലഖ്‌നൗ : ഉത്തർപ്രദേശിലെ സംഭാലിലെ ഷാഹി ജമാ മസ്ജിദിൽ സർവേയ്ക്കിടെയുണ്ടായ സംഘർഷത്തിൽ മൂന്ന് പേർ മരിച്ചു. പോലീസിന് നേരെ ആക്രമണം നടത്തിയ പ്രതിഷേധക്കാരും പോലീസും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് മൂന്നുപേർ മരിച്ചത്. നയീം ഖാൻ, ബിലാൽ, നോമൻ എന്നിവരാണ് മരിച്ചത്.
സർവേയ്ക്കിടെ പള്ളിക്ക് സമീപം തടിച്ചുകൂടിയ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് സംഘം ശ്രമിക്കുന്നതിനിടെ പോലീസിനെ നേരെ ആക്രമണം ഉണ്ടാവുകയായിരുന്നു. പ്രതിഷേധക്കാർ സംഘടിച്ച് എത്തി പോലീസിന് നേരെ ആക്രമണം നടത്തിയതോടെ പ്രദേശത്ത് സംഘർഷാവസ്ഥ ഉണ്ടായി. സംഘർഷത്തിൽ പ്രതിഷേധക്കാർ കല്ലേറും തീവെപ്പും അടക്കമുള്ള ആക്രമണങ്ങൾ നടത്തി.
പ്രതിഷേധക്കാർ പോലീസിന് നേരെ കല്ലെറിയുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. ഇതേത്തുടർന്നാണ് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസ് കണ്ണീർ വാതകവും ലാത്തി ചാർജും പ്രയോഗിക്കാൻ നിർബന്ധിതരാവുകയായിരുന്നു. കൂടുതൽ അക്രമങ്ങൾ തടയാൻ സുരക്ഷാ സേന പ്രദേശത്ത് നിരീക്ഷണം തുടരുകയാണ്.
Discussion about this post