വാഹനാപടകത്തിൽ നിന്ന് തന്റെ ജീവൻ രക്ഷിച്ച യുവാക്കൾക്ക് സ്‌നേഹസമ്മാനം നൽകി ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്ററായ ഋഷഭ് പന്ത്. 2022 ഡിസംബർ 30 ന് ഉത്തരാഖണ്ഡ്-ഹരിദ്വാറിലെ ഡൽഹി ഹൈവേയിൽ മംഗളൗരിയിൽ വച്ചാണ് കാർ അപകടത്തിൽപ്പെട്ടത്. അതിവേഗത്തിലെത്തിയ കാർ ഡിവൈഡറിൽ ഇടിച്ച് കയറുകയായിരുന്നു.
അന്ന് ആളിക്കത്തുന്ന തീയിൽ നിന്ന് ഋഷഭ് പന്തിനെ വാഹനത്തിനുള്ളിൽ നിന്ന് രക്ഷിക്കുകയും പ്രാമിക ചികിത്സയ്ക്കായി ആശുപത്രയിലെത്തിക്കുകയും ചെയ്തവർക്കാണ് സമ്മാനം. പഞ്ചസാര ഫാക്ടറിയിൽ ജോലി ചെയ്യുന്ന രജത്,നിഷു എന്നിവർക്ക് രണ്ട് സ്‌കൂട്ടറുകളാണ് ഋഷഭ് പന്ത് സമ്മാനിച്ചത്.
അതേസമയം ജിദ്ദയിൽ ആരംഭിച്ച ഇന്ത്യൻ സൂപ്പർ ലീഗ് (ഐപിഎൽ) മെഗാ താര ലേലത്തിൽ റെക്കോഡുകൾ ഭേദിച്ച് ഋഷഭ് പന്തും ശ്രേയസ് അയ്യരും ഐപിഎൽ ലേല ചരിത്രത്തിൽ 25 കോടി രൂപ പിന്നിടുന്ന ആദ്യ താരങ്ങളായി ഇരുവരും മാറി. ലക്നൗ സൂപ്പർ ജയന്റ്സ് 27 കോടി രൂപയ്ക്കാണ് ഇന്ത്യയുടെ ഓൾ ഫോർമാറ്റ് ഒന്നാം നമ്പർ വിക്കറ്റ് കീപ്പറായ ഋഷഭ് പന്തിനെ വാങ്ങിയത്. ഐപിഎൽ ലേല ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി പന്ത് മാറി.
Discussion about this post