തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തികൂടിയ ന്യൂനമർദ്ദമായി മാറിയെന്ന് വ്യക്തമാക്കി കാലാവസ്ഥാ വകുപ്പ് . കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. നവംബർ 27 ബുധനാഴ്ച ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും 28 വ്യാഴാഴ്ചച എറണാകുളത്തും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നാല് ജില്ലകളിലും ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്
അതേസമയം കേരള തീരത്ത് നാളെ (26 -11 – 2024) മുതൽ ബുധനാഴ്ച ( 28 -11 – 2024) വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കാലാവസ്ഥാ വകുപ്പ് നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട് . തെക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ ആ ഭാഗങ്ങളിലേക്കും മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
തെക്കൻ കേരള തീരത്ത് മണിക്കൂറിൽ 35 – 45 കിലോമീറ്റർ വരെയും ചിലപ്പോഴൊക്കെ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
Discussion about this post