മുംബൈ : മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റ കനത്ത പരാജയത്തെ തുടർന്ന് പാർട്ടി തലത്തിൽ അഴിച്ചു പണിക്കു ഒരുങ്ങി ശിവസേന യുബിടി. പാർട്ടിയുടെ നിയമസഭാ കക്ഷി നേതാവായി ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെയെ തിരഞ്ഞെടുത്തു. നിലവിൽ വോർളി എംഎൽഎ ആണ് ആദിത്യ താക്കറെ.
ശിവസേന ഏക്നാഥ് ഷിൻഡെ വിഭാഗം നേതാവ് മിലിന്ദ് ദേവ്റയെ പരാജയപ്പെടുത്തിയാണ് ആദിത്യ താക്കറെ നേരിയ ഭൂരിപക്ഷത്തിൽ വോർളി മണ്ഡലത്തിൽ വിജയിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ പുതിയ ചുമതല നൽകിയിരിക്കുന്നത്.
മഹാരാഷ്ട്രയിലെ പുതിയ സർക്കാരിന്റെ കീഴിലുള്ള പുതിയ നിയമസഭാ സമ്മേളനം നടക്കാനിരിക്കെ ആണ് ശിവസേന യുബിടി വിഭാഗത്തിൽ അഴിച്ചുപണി. ഇന്ന് മുംബൈയിൽ നടന്ന നിയമസഭാംഗങ്ങളുടെ യോഗത്തിൽ ആണ് ആദിത്യ താക്കറെയ്ക്ക് പുതിയ ചുമതല നൽകിയിരിക്കുന്നത്. സുനിൽ പ്രഭുവിനെ ചീഫ് വിപ്പായും യോഗത്തിൽ തിരഞ്ഞെടുത്തിട്ടുണ്ട്.
Discussion about this post