തൃശൂർ: അയൽക്കാരിയായ വീട്ടമ്മയെ ബലം പ്രയോഗിച്ച് പീഡിപ്പിക്കുകയും തുടർന്ന് പീഡിപ്പിച്ച് വീഡിയോ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത വ്ലോഗർ പിടിയിൽ. മാരാംകോട് സ്വദേശി പടിഞ്ഞാക്കര ബിനീഷ് ബെന്നി (32) ആണ് അറസ്റ്റിലായത്. വീട്ടമ്മ നൽകിയ പരാതിയെ തുടർന്ന് വെള്ളിക്കുളങ്ങര പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അഞ്ച് മാസം മുമ്പാണ് സംഭവം. പ്രതിയുടെ വീട്ടിൽ കളിക്കാനെത്തിയ കുഞ്ഞിനെ എടുക്കാൻ വന്നതായിരുന്നു യുവതി. ഇവരെ പ്രതി ബലംപ്രയോഗിച്ച് മുറിക്കുള്ളിൽ അടച്ചിട്ട് പീഡിപ്പിക്കുകയായിരുന്നു. ഇത് കൂടാതെ സംഭവത്തിന്റെ വീഡിയോ പകർത്തുകയും സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ വീണ്ടും വീണ്ടും ഭീഷണി തുടർന്നതോടെ യുവതി ഭർത്താവിനെ വിവരം അറിയിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്യുകയായിരുന്നു.
വിവരം അറിഞ്ഞ ബിനീഷ് രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
Discussion about this post