ഇസ്ലാമാബാദ്; തടവിലാക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ അനുയായികൾ തലസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധത്തിനിടെ നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
പ്രതിഷേധക്കാർ ഇനിയും മുന്നോട്ട് പോകുമെന്ന് അറിയിച്ചതോടെ സർക്കാർ ഇസ്ലാമാബാദിൽ സൈന്യത്തെ വിന്യസിക്കുകയായിരുന്നു.
ഇമ്രാൻ ഖാൻ്റെ ഭാര്യ ബുഷ്‌റ ബീബിയുടെ നേതൃത്വത്തിൽ ഞായറാഴ്ചയാണ് പ്രതിഷേധ മാർച്ച് ആരംഭിച്ചത്. ഇന്നലെ വൈകുന്നേരത്തോടെ മാർച്ച് ഇസ്‌ലാമാബാദിൽ എത്തിയപ്പോൾ പോലീസും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ നടന്നു. പ്രതിഷേധക്കാര്‍ നിരവധി വാഹനങ്ങള്‍ക്കും തീയിട്ടു. ഇന്ന്, വീണ്ടും ഡി-ചൗക്കിലേക്ക് മാർച്ച് പുനരാരംഭിച്ചിട്ടുണ്ട്.
ഞായറാഴ്ച മുതൽ രാജ്യവ്യാപക പ്രതിഷേധങ്ങൾക്ക് ഇമ്രാൻ ഖാൻ അന്തിമ ആഹ്വാനം നൽകിയിരുന്നു. ‘അടിമത്തത്തിൻ്റെ ചങ്ങലകൾ തകർക്കാൻ’ പ്രകടനങ്ങളിൽ പങ്കുചേരണമെന്ന് പാർട്ടി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഇതോടൊപ്പം ഖൈബർ-പഖ്തൂൺഖ്വ മുഖ്യമന്ത്രി അലി അമിൻ ഗണ്ഡാപൂർ, ബുഷ്റ ബീബി എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധക്കാർ ഞായറാഴ്ച ഇസ്ലാമാബാദിലേക്ക് മാർച്ച് ആരംഭിക്കുകയായിരുന്നു.
Discussion about this post