ന്യൂഡൽഹി : ഭരണഘടനയുടെ 75-ാം വാർഷിക ദിനാഘോഷങ്ങളുടെ ഭാഗമായി , 75 രൂപയുടെ നാണയവും, സ്റ്റാമ്പും പുറത്തിറക്കി രാഷ്ട്രപതി ദ്രൗപതി മുർമു . ഭരണഘടനയുടെ സംസ്‌കൃത പതിപ്പും രാഷ്ട്രപതി പ്രകാശനം ചെയ്തു. ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചാണ് സ്മാരക നാണയവും സ്റ്റാമ്പും സമർപ്പിച്ചത്.
കൂടാതെ ‘മേക്കിംഗ് ഓഫ് ദ കോൺസ്റ്റിറ്റിയൂഷൻ ഓഫ് ഇന്ത്യ: എ ഗ്ലിംപ്‌സ്’, ‘മേക്കിംഗ് ഓഫ് ദ കോൺസ്റ്റിറ്റിയൂഷൻ ഓഫ് ഇന്ത്യ & ഇറ്റ്‌സ് ഗ്ലോറിയസ് ജേർണി’ എന്നീ പുസ്തകങ്ങളും പ്രകാശനം രാഷ്ട്രപതി ചെയ്തു.
ഞങ്ങൾ ഒരു ചരിത്ര നിമിഷത്തിന്റെ ഭാഗമാണ് . 75 വർഷം മുൻപ് ഇന്നത്തെ ദിവസം ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ടു.’ ഭരണ ഘടനാ ദിവസത്തിന്റെ ഈ വേളയിൽ നിങ്ങൾക്ക് മുന്നിൽ സംസാരിക്കുന്നതിൽ എനിക്ക് അത്യധികം സന്തോഷം ഉണ്ട്. ഭരണ ഘടന ഈ രാജ്യത്തിൻറെ ഏറ്റവും പവിത്രമായ ഗ്രന്ഥമാണ്. ഇന്നേക്ക് 75 വർഷം മുന്നെയാണ് പുതുതായി ഉണ്ടായ നമ്മുടെ രാജ്യത്തിന് സ്വന്തമായി ഒരു ഭരണഘടന ഉണ്ടായത്. പവിത്രമായ ഈ ഈ ഗ്രന്ഥത്തിനും നിയമനിർമാണത്തിനുമായി പിന്നിൽ പ്രവർത്തിച്ച ഓരോ മഹാന്മാരെയും ഈ അവസരത്തിൽ അനുസ്മരിക്കുന്നു എന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത് ദ്രൗപതി മുർമു പറഞ്ഞു.
നമ്മുടെ ഭരണഘടനാ നമ്മുടെ ജനാധിപത്യത്തിന്റെ ആധാരശിലയാണ്. ഭരണഘടന തന്നെയാണ് നമ്മുടെ വ്യക്തിപരമായും സാമൂഹിക പരമായും ഉള്ള അന്തസ്സിനെ ഉയർത്തി പിടിക്കാൻ നമ്മെ സഹായിക്കുന്നത് എന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ വികസനത്തിനായുള്ള കേന്ദ്രത്തിന്റെ സംരംഭങ്ങളെ രാഷ്ട്രപതി അഭിനന്ദിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും, പ്രത്യേകിച്ച് ദുർബല വിഭാഗങ്ങൾക്കും പാവപ്പെട്ടവർക്കും സർക്കാർ അവസരങ്ങൾ നൽകിയിട്ടുണ്ടെന്നും വൈദ്യുതി സൗകര്യങ്ങൾ ഒരുക്കുന്നുണ്ടെന്നും വേഡ് ക്ലാസ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നുണ്ടെന്നും ദ്രൗപതി മുർമു ചൂണ്ടിക്കാട്ടി.
Discussion about this post