മുംബൈ: മഹാരാഷ്ട്രയിൽ അടുത്ത മുഖ്യമന്ത്രി ആരാണെന്ന ആലോചനയിലാണ് മഹായുതി സഖ്യം. എന്നാൽ ഈ വിഷയത്തിൽ കൃത്യമായ അഭിപ്രായം പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ശിവസേനാ നേതാവ് ദീപക് കെസര്കാര്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും എടുക്കുന്ന ഏത് തീരുമാനവും തനിക്ക് സ്വീകാര്യമാണെന്നാണ് ശിവസേന നേതാവും സ്ഥാനമൊഴിയുന്ന മന്ത്രിസഭയിലെ മന്ത്രിയുമായ ദീപക് കേസാർകർ ചൊവ്വാഴ്ച പറഞ്ഞത്.
നിലവിൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ഗവർണർക്ക് രാജിക്കത്ത് സമർപ്പിച്ചിട്ടുണ്ട്. പുതിയ സർക്കാർ രൂപീകരിക്കുന്നത് വരെ ഗവർണർ അദ്ദേഹത്തെ കാവൽ മുഖ്യമന്ത്രിയായി നിയമിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മഹായുതി നേതാക്കൾ ഒന്നിച്ചിരുന്ന് കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനം എടുക്കും,” കേസർകർ ചൊവ്വാഴ്ച പറഞ്ഞു.
പ്രധാനമന്ത്രി മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും എന്ത് തീരുമാനമെടുത്താലും അത് തനിക്ക് സ്വീകാര്യമാണെന്ന് മുഖ്യമന്ത്രി ഷിൻഡെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതേസമയം തനിക്ക് പിന്തുണ അറിയിക്കുന്നതിനായി മുംബൈയിൽ ഒത്തുകൂടുകയോ ഒരുമിച്ചു ചേരുകയോ ചെയ്യരുതെന്ന് ഏക്‌നാഥ് ഷിൻഡെ തന്റെ തൻ്റെ പാർട്ടിയുടെ അനുയായികളോട് പറഞ്ഞു.
“എന്നോടുള്ള സ്‌നേഹം നിമിത്തം ചില സഭകൾ എല്ലാവരോടും ഒത്തുകൂടാനും മുംബൈയിലേക്ക് വരാനും അഭ്യർത്ഥിച്ചിട്ടുണ്ട്. നിങ്ങളുടെ സ്‌നേഹത്തിന് ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്. എന്നാൽ എൻ്റെ പിന്തുണയിൽ ആരും അങ്ങനെ ഒരുമിച്ചുകൂടരുതെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. അദ്ദേഹം സമൂഹ മാദ്ധ്യമമായ എക്‌സിൽ ചെയ്ത പോസ്റ്റിൽ വ്യക്തമാക്കി.
Discussion about this post