ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഎസ്എസ് നാലു സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് കെ ആര് ഗൗരിയമ്മ. തങ്ങള്‍ ഇപ്പോള്‍ എല്‍ഡിഫിന്റെ ഘടകക്ഷിയെ പോലെ തന്നെയാണെന്നും ഗൗരിയമ്മ. പറഞ്ഞു. തനിക്കിപ്പോഴൊരു പാര്‍ട്ടിയുണ്ട്. അതുകൊണ്ട് സിപിഎമ്മിലേക്ക് പോകാന്‍ ആഗ്രഹമില്ലെന്നും അവര്‍ വ്യക്തമാക്കി.
ആരോഗ്യ കാരണങ്ങളാല്‍ ഇനി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല. ചേര്‍ത്തല, അരൂര്‍, കൊല്ലം, കരുനാഗപ്പള്ളി, വര്‍ക്കല എന്നീ നിയസഭാ മണ്ഡലങ്ങളില്‍ ഏതെങ്കിലും നാലെണ്ണം ഇടതുമുന്നണിയോട് ആവശ്യപ്പെടും.
താനിപ്പോള്‍ എല്‍ഡിഎഫിന്റെ ഭാഗം തന്നെയാണ്. എല്ലാ യോഗങ്ങളും ഇടതുമുന്നണി തങ്ങളെ അറിയിക്കാറുണ്ടെന്നും ഗൗരിയമ്മ പറഞ്ഞു. പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളെക്കുറിച്ച് ധാരണ ആയതായും ഇപ്പോള്‍ മാധ്യമങ്ങളുമായി പേരുകള്‍ പങ്കുവെക്കുന്നില്ലെന്നും ഒരു വാര്‍ത്താ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ഗൗരിയമ്മ പറഞ്ഞു.
Discussion about this post