ബംഗളൂരൂ : അസം സ്വദേശിയും വ്‌ലോഗറുമായ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി . മായ ഗോഗോയി എന്ന യുവതിയുടെ മൃതദേഹമാണ് ഇന്ദിരാ നഗറിലെ അപ്പാർട്ട്മെന്റിൽ കണ്ടെത്തിയത് . നെഞ്ചിൽ ഒന്നിലധികം തവണ കുത്തേറ്റ നിലയിലാണ് യുവതിയെ കണ്ടെത്തിയത്.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് യുവതിയും ഒരു മലയാളി യുവാവും അപ്പാർട്ടമെന്റിൽ ചെക്ക് ഇൻ ചെയ്തത്. ഞായറാഴ്ച ആരവ് മായയെ കൊലപ്പെടുത്തിയെന്നാണ് പോലീസ് നിഗമനം. യുവാവ് ഉളിവിലാണ്. യുവാവിനായി തിരച്ചിൽ നടത്തുകയാണ് എന്ന് പോലീസ് പറഞ്ഞു.
ഫാഷൻ, ഭക്ഷണം എന്നിവയെ കുറിച്ചുള്ള വിഡിയോകൾ പങ്കിട്ടാണ് യൂട്യൂബിൽ മായ ഗോഗോയി ശ്രദ്ധിക്കപ്പെട്ടത്. ആരവ് കണ്ണൂർ സ്വദേശിയാണെന്നും ഇയാൾ മായയുടെ കാമുകനാണെന്നുമാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചൊവാഴ്ച യുവാവ് അപ്പാർട്ട്‌മെന്റിൽ നിന്ന് മുങ്ങി എന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്,. പ്രതിയെ വൈകാതെ തന്നെ പിടിക്കും എന്നും പോലീസ് പറഞ്ഞു.
Discussion about this post