ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ മാറ്റി ബാലറ്റ് പേപ്പറുകൾ തിരികെ കൊണ്ട് വരുക എന്ന നയം സ്വീകരിച്ചിരിക്കുകയാണ് കോൺഗ്രസ്. വരും ദിവസങ്ങളിൽ ഈ പ്രക്ഷോഭം ശക്തമാക്കാനാണ് ഇൻഡി മുന്നണിയുടെ തീരുമാനം. എന്നാൽ മുന്നണിയുടെ തീരുമാനത്തിൽ നിന്നും തീർത്തും വിഭിന്നമായ നിലപാടുമായി കോൺഗ്രസ് എം പി യും മുൻ കേന്ദ്ര ധനമന്ത്രിയായ പി ചിദംബരത്തിന്റെ മകനുമായ കാർത്തി ചിദംബരം.
“ഞാൻ 2004 മുതൽ ഇവിഎം ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നത്. വ്യക്തിപരമായി എനിക്ക് മോശം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. ഏതെങ്കിലും തരത്തിലുള്ള കൃത്രിമത്വമോ കള്ളത്തരമോ നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകളൊന്നും എന്റെ പക്കലില്ല. ചിദംബരം ന്യൂസ് ഏജൻസിയായ എ എൻ ഐ യോട് പറഞ്ഞു.
തൻ്റെയും പാർട്ടിയിലെ മറ്റ് അംഗങ്ങളുടേയും അഭിപ്രായവ്യത്യാസത്തെക്കുറിച്ച് തനിക്ക് അറിയാമെന്നും എന്നാൽ ഇത്തരം കൃത്രിമത്വ ആരോപണങ്ങൾ ശാസ്ത്രീയ വിവരങ്ങളിലൂടെ തെളിയിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post