ബജറ്റ് തയ്യാറാക്കുമ്പോള്‍ പൊതുവായ ചില നിര്‍ദേശ നല്കി ബാക്കി നടപടികള്‍ ധനകാര്യ മന്ത്രാലയത്തെ ഏല്‍പ്പിക്കുകയാണ് സാധാരണയായി ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ ചെയ്യാറുള്ളത്. എന്നാല്‍ നരേന്ദ്ര മോദി ഇവരില്‍ നിന്ന് വ്യത്യസ്തനാണ്.
ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റലിയും അദ്ദേഹത്തിന്റെ ഓഫീസും ബജറ്റ് തയ്യാറാക്കുമ്പോള്‍ മോദിയും അദ്ദേഹത്തിന്റെ ഓഫീസും അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. മുന്‍കാലങ്ങളിലേതു പോലെയാ.ിരുന്നില്ല ഇത്തവണത്തെ ബജറ്റ് തയ്യാറെടുപ്പെന്ന് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.
2ന് ബജറ്റ് അവതരിപ്പിക്കാനിരിയ്ക്കെ വലിയ മാറ്റം കൊണ്ടു വരാനുതകുന്ന പദ്ധതികളുടെ വിശകലനം നടത്തുകയാണ് അരുണ്‍ ജെയ്ലിയും മോദിയും. കഴിഞ്ഞ മാസം ബജറ്റ് തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ തുടക്കത്തില്‍ മോദി സെക്രട്ടറിമാരുടെ എട്ട് ഗ്രൂപ്പ് ഉണ്ടാക്കുകയും ബ്രെയിന്‍ സ്റ്റോമിങ് നടത്തിയ പുതിയ ആശയങ്ങള്‍ പങ്കുവെയ്ക്കാനാവശ്യപ്പെടുകയും ചെയ്തിരുന്നു.
ധനകാര്യ മന്ത്രായലയം മുന്നോട്ടുവെയ്ക്കുന്ന പദ്ധതികളുടെ ലിസ്റ്റ് പ്രധാനമന്ത്രിയും ധനകാര്യമന്ത്രിയും ഒരുമിച്ച് വിശകനലനം ചെയ്ത് തീരുമാനമെടുത്ത ശേഷമാണ് തയ്യാറാക്കിയതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
70000 പേരില്‍ നിന്ന് ബജറ്റ് തയ്യാറാക്കലുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശങ്ങള്‍ ശേഖരിച്ചിരുന്നു. ലോകം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ അതിനെ അതിജീവിച്ച് സാമ്പത്തിക വളര്‍ച്ച നേടിയ രാജ്യമെന്ന നിലയില്‍ ലോകം മുഴുവന്‍ ഇന്ത്യയെ വിലയിരുത്തിയിരുന്നു. ഇത് കൂടി മുന്‍നിര്‍ത്തിയായിരിക്കും ഇന്ത്യയുടെ ബജറ്റ് തയ്യാറാക്കുന്നത്.
മൂന്ന് തവണ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴും അദ്ദേഹം നയരൂപീകരണത്തില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. ഇന്നലെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നയപ്രഖ്യാപനത്തോടെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. ലോകം മുഴുവന്‍ ഇന്ത്യയുടെ ബജറ്റ് പ്രഖ്യാപനത്തിലേക്ക് ഉറ്റു നോക്കുകയാണെന്നാണ് മോദി അഭിപ്രായപ്പെട്ടത്.
Discussion about this post