പതിവ് പോലെ ഹൈക്കിംഗിനെത്തിനെത്തിയ ഒരാള്‍ക്ക് മുന്നില്‍ തെളിഞ്ഞത് 280 മില്യണ്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു രഹസ്യമാണ്, ആല്‍പ്‌സ് മലനിരകളില്‍ ഇത്രകാലം ആരുടെയും കണ്ണില്‍പ്പെടാതെ ഒളിഞ്ഞിരുന്ന അത് ഉരഗങ്ങളുടെയും മറ്റ് ജീവികളുടെയും കാലടിപാടുകളും ഫോസിലുകളുമായിരുന്നു. ഈ കണ്ടെത്തല്‍ അന്നത്തെ ഇക്കോസിസ്റ്റത്തെക്കുറിച്ച് വ്യക്തമായ ചിത്രം നല്‍കുന്ന ഒന്നാണെന്നതാണ് സവിശേഷത.
ക്ലോഡിയ സ്റ്റീവന്‍സണാണ് ഹൈക്കിംഗിന് ആല്‍പ്‌സിലേക്ക് പോയത് അവര്‍ അധികമാരും സഞ്ചരിക്കാത്ത ഒരു പാതയിലേക്ക് കടന്നപ്പോള്‍ സംശയമുണര്‍ത്തുന്ന ചില പാറകള്‍ ശ്രദ്ധയില്‍പ്പെട്ടു. വളരെ വ്യത്യസ്തമായ പാറ്റേണുകള്‍ അതിലുണ്ടായിരുന്നു. പിന്നീട് ഇത് പെര്‍മിയന്‍ കാലഘട്ടത്തിലെ ഫോസിലുകളാണെന്ന് വിദഗ്ധര്‍ കണ്ടെത്തി.
കാല്‍പ്പാടുകള്‍ മാത്രമല്ല, നഖപ്പാടുകളും വയറിനടിയിലെ ചര്‍മ്മത്തിന്റെ രേഖകളും വരെ ആ പാറകളില്‍ പതിഞ്ഞു കിടന്നിരുന്നു.
പെര്‍മിയന്‍ കാലഘട്ടം
പെര്‍മിയന്‍ കാലഘട്ടം വളരെ ശ്രദ്ധേയമായ ഒന്നാണ്. അന്ന് ആഗോളതാപനം വര്‍ധിച്ചതിന് പിന്നാലെ 90 ശതമാനം ജീവജാലങ്ങളും ഭൂമിയില്‍ നിന്ന് തുടച്ചുനീക്കപ്പെട്ടിരുന്നു. ഇന്നത്തേതിന് സമാനമായ ഒരു കാലഘട്ടമായിരുന്നു ഭൂമിയെ ബാധിച്ചിരുന്നത്.
ആല്‍പ്‌സ് മലനിരകളിലെ മഞ്ഞുരുക്കമാണ് ഇന്നത്തെ പല കണ്ടെത്തലുകള്‍ക്കും കാരണമായത്. 1850 മുതല്‍ മനുഷ്യര്‍ മൂലമുണ്ടായ കാലാവസ്ഥാവ്യതിയാനം ആല്‍പ്‌സിലെ മഞ്ഞ് പതുക്കെ ഉരുകിമാറുന്നതിലേക്ക് വഴിനയിച്ചു. ഇതിന് പിന്നാലെയാണ് ഇത്തരം ഫോസിലുകള്‍ പുറത്തുവന്നു തുടങ്ങിയത്.
Discussion about this post