മോസ്‌കോ : വളർത്തു പൂച്ച കാലിൽ മാന്തിയത് പിന്നാലെ ഉടമ മരിച്ചു. 55 കാരനായ റഷ്യൻ സ്വദേശിയാണ് മരിച്ചത്. കാലിൽ നിന്നും അമിതമായി രക്തം വാർന്നതിനെ തുടർന്നാണ് ഇദ്ദേഹം മരിച്ചത്.
നവംബർ 22 -ന് റഷ്യയിലെ ലെനിൻഗ്രാഡ് മേഖലയിലെ കിരിഷി ജില്ലയിലാണ് സംഭവം. പൂച്ചയുടെ ഉടമയായ ദിമിത്രി ഉഖിനാണ് അതിദാരുണമായി മരണപ്പെട്ടത്. ഇദ്ദേഹം പ്രമേഹ രോഗിയായിരുന്നതാണ് മരണത്തിലേക്ക് നയിച്ചത്. പ്രമേഹം മൂലം ഇദ്ദേഹത്തിന്റെ കാലിലുണ്ടായ മുറിവിൽ രക്തം കട്ടപിടിക്കാതെ ആയതോടെയാണ് അദ്ദേഹം ദാരുണമായി മരണത്തിന് കീഴടങ്ങിയത്.
വളരെ ചെറിയൊരു മുറിവാണ് കാലിൽ ഉണ്ടായതെങ്കിലും ദിമിത്രിയുടെ ആരോഗ്യപ്രശ്നങ്ങൾ മരണത്തിലേക്ക് നയിക്കുകയായിരുന്നു. കാലിലെ മുറിവിൽ രക്തം നിൽക്കാതെ ആയതിനെ തുടർന്ന് അദ്ദേഹം അയൽക്കാരന്റെ സഹായം തേടി. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
Discussion about this post