കൊല്ലം : സിപിഎം പ്രവർത്തകർ ഇരു വിഭാഗങ്ങളായി തിരിഞ്ഞ് ഏറ്റുമുട്ടിയതോടെ അലങ്കാരമായി ലോക്കൽ കമ്മിറ്റി സമ്മേളനം. കരുനാഗപ്പള്ളി കുലശേഖരപുരം നോർത്ത് സിപിഎം ലോക്കൽ കമ്മിറ്റി സമ്മേളനമാണ് പ്രവർത്തകരുടെ തമ്മിലടിയിൽ അലങ്കോലപ്പെട്ടത്.
പുതിയ ലോക്കൽ കമ്മിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കവും സംഘർഷവും ഉണ്ടാവുകയായിരുന്നു.
ലോക്കൽ കമ്മിറ്റിയിലേക്ക് മത്സരം ഉണ്ടായതോടെ ഒരു വിഭാഗം പ്രതിഷേധിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്. എങ്കിലും പ്രതിഷേധങ്ങൾക്കിടെ പുതിയ ലോക്കൽ കമ്മിറ്റിയെ തെരഞ്ഞെടുത്തു. എന്നാൽ ഇത് ഏകപക്ഷീയമായ തീരുമാനമെന്ന് മറുവിഭാഗം വിമർശനം ഉയർത്തുകയും ചെയ്തു.
കരുനാഗപ്പള്ളിയിലെ സിപിഎമ്മിൽ കടുത്ത വിഭാഗീയതയാണ് കഴിഞ്ഞ കുറെ നാളുകളായി ഉയർന്നിരുന്നത്. ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കങ്ങൾ സംഘർഷങ്ങളിലേക്ക് മാറുന്നതോടെ പല ലോക്കൽ കമ്മിറ്റി സമ്മേളനങ്ങളും നടത്താൻ കഴിയാത്ത അവസ്ഥയിലാണ്. കഴിഞ്ഞ ദിവസം സിപിഎം തൊടിയൂര്‍ ലോക്കൽ സമ്മേളനവും തർക്കത്തെ തുടർന്ന് നിർത്തിവെച്ചിരുന്നു.
Discussion about this post