കൊച്ചി: സിനിമ നിര്‍മാണത്തിന്‍റെ മറവില്‍ കളളപ്പണ ഇടപാട് നടത്തിയെന്ന ആരോപണം നേരിടുന്ന നടന്‍ സൗബിന്‍ ഷാഹിറിനെ ആദായ നികുതി വകുപ്പ് വിശദമായി ചോദ്യം ചെയ്തേക്കും.സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചില നിര്‍ണായക രേഖകള്‍ ആദായ നികുതി വകുപ്പ് കണ്ടെത്തിയെന്നാണ് ലഭ്യമായ വിവരം. ഇതേ തുടർന്നാണ് കൂടുതൽ അന്വേഷണം സൗബിന്റെ പേരിൽ ഉണ്ടാകും എന്ന് കരുതപ്പെടുന്നത്.
സൗബിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിലും, ഡ്രീം ബിഗ് ഫിലിംസ് എന്ന നിർമ്മാണ കമ്പനിയിലും ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തിരുന്നു. രണ്ടു കമ്പനികൾക്കും ധനസഹായം നൽകുന്നത് ഒരേ സ്ഥാപനമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിൽ അനധികൃത ഇടപാടുകൾ നടന്നുവെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്. മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട് നിർമ്മാതാവ് നൽകിയ പരാതിയാണ് സൗബിനെതിരെ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന കേസുകളുടെ ആധാരം.
ചിത്രത്തിൻ്റെ നിർമ്മാതാക്കൾക്കെതിരെ ആലപ്പുഴ സ്വദേശി സിറാജ് വലിയവീട്ടിൽ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് പറവ ഫിലിംസ് വിവാദത്തിൽ അകപ്പെട്ടത്.
സിനിമയുടെ ആകെ ബജറ്റ് 22 കോടിയാണെന്ന ധാരണയിലാണ് നിർമ്മാതാവ് ഏഴു കോടി രൂപ മുടക്കിയതെന്നും എന്നാൽ പിന്നീട് അറിഞ്ഞത് 18.65 കോടി രൂപ ബജറ്റിലാണ് ചിത്രം ചിത്രീകരിച്ചതെന്നും സിറാജ് പരാതിയിൽ പറയുന്നു.
ഇതിനെ തുടർന്ന്മൊത്തം ലാഭ വിഹിതത്തിന്റെ 40 ശതമാനം തനിക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പരാതിപ്പെടുകയായിരുന്നു.സിറാജിൻ്റെ പരാതിയിലാണ് മഞ്ഞുമ്മേൽ ബോയ്‌സിൻ്റെ നിർമ്മാതാക്കൾക്കെതിരെ ഇഡി കേസ് എടുത്തത്
Discussion about this post