മരിച്ചു പോയ പ്രിയപ്പെട്ടവരുടെ ഓര്‍മ്മയ്ക്കായി എന്തെങ്കിലുമൊക്കെ സൂക്ഷിക്കാത്തവര്‍ ചുരുക്കമാണ് എന്നാല്‍ അല്‍പ്പം കടുത്ത ഒരു തീരുമാനമെടുത്തിരിക്കുകയാണ് ഫ്ളോറിഡയിലെ ഒരു യുവാവ് ്. ടാമ്പ സംഗീതജ്ഞന്‍ കൂടിയായ പ്രിന്‍സ് മിഡ്‌നെറ്റ് പരേതനായ തന്റെ അമ്മാവന്റെ അസ്ഥികള്‍ ഉപയോഗിച്ച് ഗിറ്റാര്‍ നിര്‍മ്മിച്ചിരിക്കുകയാണ്. 90 കളില്‍ മോട്ടോര്‍സൈക്കിള്‍ അപകടത്തിലാണ് പ്രിന്‍സിന്റെ അമ്മാവനായ ഫിലിപ്പ് മരിക്കുന്നത്.
യൂട്യൂബര്‍ കൂടിയായ പ്രിന്‍സ് മിഡ്നൈറ്റിനെ റോക്ക് സംഗീതലോകത്തേക്ക് കൈപിടിച്ച് കൊണ്ടുവന്നത് ഫിലിപ്പായിരുന്നു. തന്റെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ ഈ അസ്ഥികൂടം ഗിറ്റാറായി ഉപയോഗിക്കുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘സ്‌കെലികാസ്റ്റര്‍’ എന്നാണ് ഈ ഗിറ്റാറിന്റെ പേര്.
ഇതേക്കുറിച്ച് പ്രിന്‍സ് പറയുന്നത് ‘ഫിലിപ്പ് അങ്കിള്‍ 1996ല്‍ ഗ്രീസില്‍ വച്ചുണ്ടായ ഒരു മോട്ടോര്‍സൈക്കിള്‍ അപകടത്തിലാണ് മരിച്ചത്. അദ്ദേഹത്തിന്റെ മരണശേഷം ഭൗതിക ശരീരം ഗവേഷണത്തിനും പഠനത്തിനുമായി ഒരു പ്രാദേശിക മെഡിക്കല്‍ കോളജിന് ദാനം ചെയ്തു. 20 വര്‍ഷത്തോളം വിദ്യാര്‍ഥികള്‍ ഫിലിപ്പിന്റെ അസ്ഥികൂടം പഠനത്തിനായി ഉപയോഗിച്ചു.
പിന്നീട് യഥാര്‍ഥ അസ്ഥികൂടം പഠനത്തിന് ഉപയോഗിക്കുന്നത് നിരോധിച്ചപ്പോള്‍ ഇത് യുഎസിലെ കുടുംബത്തിന് തിരികെ നല്‍കുകയായിരുന്നു. പിന്നീട് അസ്ഥികൂടം സെമിത്തേരിയില്‍ സൂക്ഷിക്കാന്‍ തീരുമാനിച്ചെങ്കിലും സെമിത്തേരിയില്‍ വാടകയായി വലിയ തുകയാണ് നല്‍കേണ്ടി വരുന്നത്’,അതിനാലാണ്് അസ്ഥികൂടം ഗിറ്റാറാക്കി ‘ഓര്‍മ്മ നിലനിര്‍ത്താന്‍’ തീരുമാനിച്ചതെന്നും പ്രിന്‍സ് കൂട്ടിച്ചേര്‍ത്തു.
ഇത് വായിക്കുമ്പോള്‍ ഇതിലൂടെ തന്റെ അമ്മാവന്റെ സാന്നിധ്യം തന്നോടൊപ്പം ഉളളതായി തോന്നുന്നുണ്ടെന്നാണ് പ്രിന്‍സിന്റെ പക്ഷം.

Discussion about this post