കോഴിക്കോട്; ഉപജില്ലാ കലോത്സവത്തിലെ കോൽക്കളി വീഡിയോ വൈറൽ ആയതിൽ പ്രകോപനം. കോഴിക്കോട് കുറ്റ്യാടിയിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ പല്ലടിച്ചുകൊഴിച്ചു. സംഭവത്തിൽ 12 പ്ലസ്ടു വിദ്യാർത്ഥികൾക്കെതിരെ കുറ്റ്യാടി പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
പ്ലസ് വൺ വിദ്യാർത്ഥി ഇഷാമിനുനേരെയാണ് ആക്രമണമുണ്ടായത്. ചൊവാഴ്ച സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോകുന്ന വഴി ഇരുപതോളം സീനിയർ വിദ്യാർഥികൾ ചേർന്ന് മർദിച്ചുവെന്നാണ് പ്ലസ് വൺ വിദ്യാർത്ഥിയുടെ ആരോപണം.പരിക്കേറ്റ ഇഷാമിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.
ജൂനിയർ വിദ്യാർഥികൾ അവരുടെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത റീലിനു കാഴ്ചക്കാർ കൂടിയതോടെ ഇത് പിൻവലിക്കാൻ സീനിയർ വിദ്യാർത്ഥികൾ ആവശ്യപ്പെട്ടെങ്കിലും ജൂനിയേഴ്‌സ് ഇതിന് തയ്യാറായിരുന്നില്ല. രണ്ടു ദിവസം മുൻപ് ഈ വിഷയത്തിൽ വിദ്യാർഥികൾ സ്‌കൂൾ ഗ്രൗണ്ടിൽ വെച്ച് വഴക്കിട്ടിരുന്നു. അദ്ധ്യാപകർ ഇടപെട്ടാണ് അന്ന് സംഘർഷം ഒഴിവാക്കിയത്.
Discussion about this post