ബംഗളൂരു: താമസിക്കാന്‍ വാടകയ്ക്ക് വീട്, ഫ്‌ലാറ്റ് ഒക്കെ ബംഗളുരുവില്‍ ലഭിക്കാന്‍ വളരെ പ്രയാസമാണ്. അല്‍പ്പം മാത്രം സൗകര്യങ്ങളുള്ള താമസസ്ഥലങ്ങള്‍ക്ക് പോലും വന്‍ വാടകയാണ് ഉടമകള്‍ ഈടാക്കാക്കുന്നത്. ചെറിയൊരു മുറിയ്ക്കും ടോയ്‌ലെറ്റ് സൗകര്യത്തിനും കൂടി ഒരു ലക്ഷം രൂപയോടടുത്ത് ഈടാക്കുന്നുവെന്ന വാര്‍ത്ത അടുത്തിടെയാണ് വൈറലാകുന്നത്. ഇപ്പോഴിതാ ബംഗളുരുവില്‍ താമസസൗകര്യം ലഭിക്കാത്ത ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ഒരു വീട് അന്വേഷിച്ച് നടന്നിട്ടും പ്രായത്തിന്റെ പേരില്‍ അത് ലഭിക്കാത്തതാണ് യുവതിയുടെ പ്രശ്‌നം.
20 വയസുകാരിയായ നൈനയാണ് തനിക്ക് തന്റെ പ്രായം കാരണം ബെംഗളൂരുവില്‍ വീട് ലഭിക്കുന്നില്ലെന്ന് പറയുന്നത്. താന്‍ ഒരു ഫ്‌ലാറ്റിന് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നുവെന്നും ഒടുവില്‍ ഡോംലുരില്‍ ഒരു മനോഹരമായ ഫ്‌ലാറ്റ് കണ്ടെത്തിയെന്നും നൈന പറയുന്നു.
എന്നാല്‍ ഫ്‌ലാറ്റ് കാണാനെത്തിയപ്പോള്‍ ചെറിയ പ്രായമായതിനാല്‍ അത് നിഷേധിക്കപ്പെടുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്. അവിടെ താമസിക്കുന്നവര്‍ ഈ പ്രായത്തിലുള്ളവരെ ഒപ്പം താമസിപ്പിക്കുവാന്‍ താത്പര്യമില്ലെന്ന് പറഞ്ഞതായും നൈന ആരോപിച്ചു.
എന്നാല്‍ തന്നെ റൂം മേറ്റാക്കുന്നതില്‍ യാതൊരുവിധ കുഴപ്പങ്ങളുമില്ലെന്നും ദുശ്ശീലങ്ങളൊന്നും തന്നെ തനിക്കില്ലെന്നും നൈന വീഡിയോയില്‍ പങ്കുവെക്കുന്നുണ്ട്. അതിരാവിലെ എഴുന്നേല്‍ക്കുന്ന, മദ്യപിക്കാത്ത, പുകവലിക്കാത്ത, അതുപോലെ താമസസ്ഥലം വൃത്തിയായി പരിപാലിക്കുന്ന വ്യക്തിയാണ് താനെന്ന് നൈന പറയുന്നു.
desperate times call for desperate measures! 🫡 pic.twitter.com/guBTW8E5gZ
— Naina (@Naina_2728) November 26, 2024
Discussion about this post