ചെന്നൈ : നടി സാമന്ത റൂത്ത് പ്രഭുവിൻ്റെ അച്ഛൻ ജോസഫ് പ്രഭു അന്തരിച്ചു. തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് താരം ദുഃഖവാർത്ത പങ്കുവെച്ചത്. അച്ഛാ നമ്മൾ ഇനിയും കണ്ടുമുട്ടുന്നത് വരെ ഹൃദയം തകരുന്നു എന്നായിരുന്നു സാമന്തയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി. തെലുങ്ക് ആംഗ്ലോ-ഇന്ത്യൻ ആണ് താരത്തിന്റെ പിതാവ് ജോസഫ് പ്രഭു.
തമിഴ്നാട്ടിൽ ഒരു തെലുങ്ക്-മലയാളി കുടുംബത്തിലാണ് സാമന്ത ജനിച്ചത്. അച്ഛൻ ജോസഫ് പ്രഭു ആന്ധ്രപ്രദേശ് സ്വദേശിയും അമ്മ നിനെറ്റ് മലയാളിയും ആണ്. ചെന്നൈയിൽ താമസിക്കുന്ന ജോസഫ് പ്രഭുവിന് സാമന്തയെ കൂടാതെ ജോനാഥൻ, ഡേവിഡ് എന്നീ രണ്ടു മക്കൾ കൂടിയുണ്ട്.
നാഗ ചൈതന്യയുമായുള്ള സാമന്തയുടെ വിവാഹമോചനം പോലുള്ള പ്രധാന സന്ദർഭങ്ങളിൽ നടിക്ക് ഏറെ പിന്തുണ നൽകിയിരുന്ന പിതാവായിരുന്നു ജോസഫ് പ്രഭു. വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ മകൾക്കുള്ള പിന്തുണയും കരുതലും അദ്ദേഹത്തിന് നിരവധി ആരാധകരെ നൽകിയിരുന്നു.
Discussion about this post