കണ്ണൂർ : പ്രായപൂർത്തിയാകാത്ത മകൻ വാഹനവുമായി നിരത്തിലിറങ്ങിയതിന് പിന്നാലെ മാതാപിതാക്കൾക്കെതിരെ കേസെടുത്ത് പോലീസ്. കണ്ണൂർ കേളകത്താണ് സംഭവം നടന്നത്. 14 വയസ്സുകാരനായ വിദ്യാർത്ഥിയാണ് കാർ ഡ്രൈവ് ചെയ്തിരുന്നത്. പോലീസ് തന്നെയാണ് സംഭവം കണ്ട് കാർ തടഞ്ഞത്.
നാലു വയസ്സുകാരനായ അനിയനോടൊപ്പം ആയിരുന്നു 14 കാരന്റെ കാർ ഡ്രൈവിംഗ്. ഉയരം കുറഞ്ഞ ആരോ ഒരാൾ കാറോടിക്കുന്നതായാണ് ആദ്യം പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇതൊരു കുട്ടിയാണെന്ന് മനസ്സിലായതോടെ പോലീസ് പിന്തുടർന്ന് അടക്കാമല ജംഗ്ഷനിൽ വച്ച് കാർ തടയുകയായിരുന്നു.
കാർ സ്റ്റേഷനിലേക്ക് കൊണ്ടുവന്ന പോലീസ് കുട്ടികളുടെ മാതാപിതാക്കൾക്കെതിരെ കേസെടുക്കുകയും ചെയ്തു. പ്രായപൂർത്തിയാകാത്ത കുട്ടിയെ വാഹനമോടിക്കാൻ അനുവദിച്ചതിന് പൊയ്യമല സ്വദേശി ക്ലാരമ്മ, ഇ.കെ ബേബി എന്നിവർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്.
Discussion about this post