തിരുവനന്തപുരം: വരവിനേക്കാൾ കോടിക്കണക്കിന് രൂപയുടെ ചിലവുകളാണ് കെ എസ് ഇ ബി നേരിട്ട് കൊണ്ടിരിക്കുന്നതെന്ന് വ്യക്തമാക്കി കെ എസ് ഇ ബി സി എം ഡി ബിജു പ്രഭാകർ. ഇങ്ങനെ പോയാൽ കെ എസ് ഇ ബി മറ്റൊരു കെ എസ് ആർ ടി സി ആകുമെന്നും ബിജു പ്രഭാകർ പറഞ്ഞു.
കെഎസ്ഇബി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. സാമ്പത്തിക പ്രതിസന്ധി മൂലം കെഎസ്ഇബി മറ്റൊരു കെഎസ്ആര്‍ടിസി ആയി മാറിക്കൊണ്ടിരിക്കുകയാണ്. കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു നല്‍കിയ നോട്ടിൽ ബിജു പ്രഭാകര്‍ മുന്നറിയിപ്പ് നല്‍കി.
വൈദ്യുതി പുറത്തുനിന്നു വാങ്ങാന്‍ പ്രതിമാസം 900 കോടി രൂപയും വായ്പ തിരിച്ചടവിന് 300 കോടിയും വേണം. 10,874.26 കോടിയുടെ വായ്പയും ഓവര്‍ഡ്രാഫ്റ്റുമാണുള്ളത്. പ്രതിമാസം കെഎസ്ഇബിയുടെ വരുമാനം 1750 കോടിയും ചെലവ് 1950 കോടിയുമാണെന്നും ബിജു പ്രഭാകര്‍ വ്യക്തമാക്കുന്നു.
Discussion about this post