അബഹ: സൗദിയിൽ പുക ശ്വസിച്ച് മലയാളി മരിച്ചു. വയനാട് പാപ്ലശ്ശേരി സ്വദേശി തുക്കടക്കുടിയിൽ അസൈനാർ ആണ് മരിച്ചത്. അൽനമാസിലെ അൽ താരിഖിൽ വീട്ട് ജോലി ചെയ്തുവരികയാണ് അദ്ദേഹം.
ശൈത്യകാലമായതിനാൽ കടുത്ത തണുപ്പാണ് മേഖലയിൽ അനുഭവപ്പെടുന്നത്. തണുപ്പകറ്റാൻ അസൈനാർ മുറിയിൽ വിറക് കത്തിച്ചിരുന്നു. ഇതിൽ നിന്നുള്ള പുക ശ്വസിച്ചായിരുന്നു മരണം. പുക ശ്വസിച്ചതിന് പിന്നാലെ അദ്ദേഹത്തിന് ശ്വാസ തടസ്സം അനുഭവപ്പെടുകയായിരുന്നു.
14 വർഷമായി വിദേശത്താണ് അസൈനാർ. ഭാര്യയുടെ പ്രസവത്തിനായി അടുത്ത മാസം നാട്ടിലേക്ക് വരാൻ ഇരിക്കുകയായിരുന്നു അസൈനാർ. ഇതിനിടെയാണ് മരണം സംഭവിച്ചത്. ഭാര്യ: ഷെറീന. മക്കൾ: മുഹ്‌സിൻ, മൂസിൻ.
Discussion about this post