പത്തനംതിട്ട : കോന്നി സിവിൽ സപ്ലൈസ് ഗോഡൗണ്ടിൽ നിന്ന് ധാന്യങ്ങൾ കടത്തിയതിൽ കേസ് എടുത്ത് പോലീസ്. അനിൽ കുമാർ ജയദേവ് എന്നിവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. 36 ലക്ഷം രൂപയുടെ അരിയും ഗോതമ്പും കടത്തിയെന്നാണ് കേസ്.
വകുപ്പ് തല വിജിലൻസ് അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഈ ക്രമക്കേടുകൾ എങ്ങനെ സംഭവിച്ചു എന്നുള്ള വിവരങ്ങൾ പോലീസ് അന്വേഷിച്ചു വരികയാണ്. കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടോയെന്ന് ഉൾപ്പെടെയുള്ള അന്വേഷണവും നടക്കുകയാണ്.
സംഭവത്തിൽ അനിൽ കുമാറിനെ നേരത്തെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു. ജയദേവിനെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു .
Discussion about this post