പേരാമ്പ്ര: സ്വന്തം വാഹനത്തിന് സ്വയം നമ്പര്‍ ഇട്ട് 4 വര്‍ഷത്തോളം ഓടിച്ചയാള്‍ പിടിയില്‍. വാഹനത്തിന് റജിസ്‌ട്രേഷന്‍ നടത്താതെ സ്വന്തമായി ഒരു നമ്പറും പതിപ്പിച്ച് 4 വര്‍ഷമായി ഇദ്ദേഹം അധികാരികളെ കബളിപ്പിച്ചു. ഇത്തരത്തില്‍ വാഹനവുമായി നടന്ന ആവള എടപ്പോത്തില്‍ മീത്തല്‍ ലിമേഷ് ആണ് പൊലീസിന്റെ പിടിയിലായത്.
4 വര്‍ഷം മുന്‍പ് സുസുക്കിയുടെ ഇരുചക്ര വാഹനം വാങ്ങിയ നിമേഷ് റജിസ്‌ട്രേഷനൊന്നും നടത്താതെ തന്റെ പഴയ വാഹനത്തിന്റെ നമ്പറുമായി സാമ്യമുള്ള കെഎല്‍ 56 ക്യു 9305 എന്ന നമ്പര്‍ വാഹനത്തില്‍ ഇയാള്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു.
പല തവണ നടത്തിയ ട്രാഫിക് നിയമ ലംഘനം മൂലം ് ഈ നമ്പറിലേക്ക് പിഴയും വന്നു. എന്നാല്‍ നമ്പറിന്റെ യഥാര്‍ഥ ഉടമസ്ഥനായ പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിക്കാണ് മോട്ടര്‍ വാഹന വകുപ്പിന്റെ ചലാന്‍ ലഭിച്ചിരുന്നത്.സ്ഥിരമായി പേരാമ്പ്ര ഭാഗത്ത് നിന്നുള്ള ക്യാമറയില്‍ നിന്നുമുള്ള ഫോട്ടോയുമായി ഏതാണ്ട് 20,000 രൂപയോളം പിഴ അടച്ച പാലക്കാട് സ്വദേശി പൊലീസില്‍ നല്‍കിയ പരാതിയാണ് പ്രതിയെ പിടികൂടാന്‍ കാരണം. ഒടുവില്‍ പേരാമ്പ്ര പൊലീസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Discussion about this post