ന്യൂഡൽഹി: കേന്ദ്ര സർക്കാർ സ്ത്രീകൾക്ക് വേണ്ടി ഒരുക്കുന്നത് നിരവധി പരിപാടികൾ. അതിൽ നിന്നും പരമാവധി പ്രയോജനം നേടാൻ സ്ത്രീകളോട് ആവശ്യപ്പെട്ട് നിർമ്മലാ സീതാരാമൻ.
മധുബാനിയിൽ നടന്ന ക്രെഡിറ്റ് ഔട്ട്‌റീച്ച് പ്രോഗ്രാമിനിടെ ഒരു സമ്മേളനത്തെ അഭിസംബോധന സംസാരിക്കുകയായിരുന്നു ധനമന്ത്രി. എല്ലാ ഗ്രാമങ്ങളിലും ‘ലക്ഷപതി ദിദികൾ’ സൃഷ്ടിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഊന്നൽ നൽകുന്നുണ്ടെന്നും ഈ സംരംഭം വിജയിപ്പിക്കുന്നതിന് ബാങ്കുകൾ പിന്തുണ നൽകുന്നുണ്ടെന്നും അവർ പറഞ്ഞു. അത് കൊണ്ട് തന്നെ ഇത്തരം പദ്ധതികൾ പ്രയോജനപ്പെടുത്താൻ സ്ത്രീകൾ മുന്നോട്ട് വരണം. സീതാരാമൻ വ്യക്തമാക്കി.
വെള്ളിയാഴ്ച ബീഹാറിലെ മധുബാനിയിൽ നടന്ന ക്രെഡിറ്റ് ഔട്ട്‌റീച്ച് പ്രോഗ്രാമിൽ വിവിധ കേന്ദ്രസർക്കാർ പദ്ധതികൾക്ക് കീഴിലുള്ള ഗുണഭോക്താക്കൾക്ക് ബാങ്കുകളിൽ നിന്നുള്ള അനുമതി കത്ത് സീതാരാമൻ കൈമാറി.
50,000-ലധികം ഗുണഭോക്താക്കൾക്ക് 1,121 കോടി രൂപയുടെ വായ്പകൾ വിതരണം ചെയ്തതായി നിർമ്മല സീതാരാമൻ്റെ ഓഫീസ് സോഷ്യൽ മീഡിയയിലെ പോസ്റ്റിൽ അറിയിച്ചു.
പിഎം മുദ്ര, പിഎംഇജിപി, കിസാൻ ക്രെഡിറ്റ് കാർഡ് (വിള), കെസിസി (മൃഗസംരക്ഷണം & ഫിഷറീസ്), സ്റ്റാൻഡ് അപ്പ് ഇന്ത്യ, പിഎം-സ്വാനിധി, പിഎം വിശ്വകർമ, റീട്ടെയിൽ, എംഎസ്എംഇകൾ, എസ്എച്ച്ജികൾ, കാർഷിക വായ്പകൾ എന്നിവയാണ് അനുമതി കത്തുകൾ വിതരണം ചെയ്തിട്ടുള്ള സ്കീമുകൾ.
Discussion about this post