വായുവില്‍ നിന്ന് ശുദ്ധജലം വേര്‍തിരിച്ചെടുക്കാന്‍ സാധിക്കുമെന്ന് നിര്‍ണ്ണായക കണ്ടെത്തല്‍. വളരെ പ്രധാനപ്പെട്ട ഒരു കണ്ടെത്തലാണ് ഇതെങ്കിലും അല്‍പ്പം ശ്രമകരമാണ് ഈ ദൗത്യം. പോളിമെറുകള്‍ ഉപയോഗിച്ച് വായുവില്‍ നിന്ന് വെള്ളം സ്വീകരിക്കാന്‍ കഴിയുമെങ്കിലും അവയില്‍ ജലം വേര്‍തിരിക്കുക അല്‍പ്പം പ്രയാസകരമാണ്.
പോളിമെറുകള്‍ ഒരു അഡ്സോര്‍ബിംഗ് മെറ്റീരിയലായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ഇങ്ങനെ ആഗിരണം ചെയ്യുന്ന ജലത്തെ അത് സ്വന്തം ഉപരിതലത്തില്‍ നിലനിര്‍ത്തുന്നു. പിന്നീട് ഇത് വേര്‍തിരിച്ചെടുക്കാന്‍ ഈ പോളിമറുകള്‍ വെള്ളം പുറത്തുവിടാന്‍ ഏകദേശം 100°C (212°F) വരെ ചൂടാക്കേണ്ടതുണ്ട്. 35°C (95°F) താപനിലയില്‍ വെള്ളം ഇത് പുറത്തേക്ക് വാതകരൂപത്തില്‍ വിടുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ എളുപ്പമുള്ള ഒരു മാര്‍ഗ്ഗം കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ശാസ്ത്രലോകം.
രണ്ട് പോളിമറുകള്‍ ഉപയോഗിച്ചാണ് ജലം വേര്‍തിരിക്കുന്നത് അതിലൊന്ന്് പോളിയെത്തിലീന്‍ ഗ്ലൈക്കോള്‍ ആണ്, ഇത് വ്യാവസായിക രംഗത്തും ചില മരുന്നുകളില്‍ പോലും ഉപയോഗിക്കുന്നു മറ്റൊന്ന് പോളിപ്രൊഫൈലിന്‍ ഗ്ലൈക്കോള്‍ ആണ്, ഇത് സാമ്യമുള്ളതും എന്നാല്‍ ഇത് ജലം ആഗിരണം ചെയ്യുമെങ്കിലും ശുദ്ധജലം തിരികെ ലഭിക്കില്ല.
എന്നാല്‍ അധികം വൈകാതെ തന്നെ ഈ കുറവുകള്‍ പരിഹരിക്കുന്ന കണ്ടെത്തലുകള്‍ ഉണ്ടാകുമെന്നാണ് വിവരം അങ്ങനെയെങ്കില്‍ ലോകത്തിന് തന്നെ വന്‍ മുതല്‍ക്കൂട്ടാകുന്ന ഒരു നിര്‍ണ്ണായക ചുവടുവെപ്പായിരിക്കും ഇത്.
Discussion about this post