ഒരു ഇന്ത്യന്‍ യൂട്യൂബര്‍ പങ്കുവെച്ച സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നുള്ള വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
ബെംഗളൂരു സ്വദേശിയായ യൂട്യൂബര്‍ ഇഷാന്‍ ശര്‍മ്മ, യുഎസിലെ സാന്‍ ഫ്രാന്‍സിസ്‌കോയിലെ തെരുവുകളില്‍ അലഞ്ഞുതിരിയുന്ന ‘സോമ്പികളെപ്പോലെയുള്ള ആളുകള്‍’ എന്ന വിശേഷണത്തോടെയാണ് ഈ ആശങ്കാജനകമായ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘ഇതാണ് സാന്‍ ഫ്രാന്‍സിസ്‌കോ. അമേരിക്കയുടെ സാങ്കേതിക തലസ്ഥാനം. ലോകത്തിലെ ഏറ്റവും പ്രഗത്ഭരുടെ ഭവനം,’ അസ്വസ്ഥജനകമായ വീഡിയോ പങ്കുവെക്കുന്നതിനൊപ്പം അദ്ദേഹം തന്റെ പോസ്റ്റില്‍ കുറിച്ചു.
പലരും സ്വയം നിവര്‍ന്നുനില്‍ക്കാന്‍ തന്നെ പാടുപെടുകയാണ് ‘തെരുവുകള്‍ ഭവനരഹിതരെയും മാനസിക സ്ഥിരത നഷ്ടമായവരെയും മയക്കുമരുന്നുകാരെയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അക്രമം വളരെ സാധാരണമാണ്. എന്തുകൊണ്ട് ഇത് പരിഹരിക്കാന്‍ കഴിയുന്നില്ല?’ യൂട്യൂബര്‍ ചോദിച്ചു.
നിരവധിപേരാണ് ഈ വീഡിയോയ്ക്ക് കമന്റുകള്‍ പങ്കുവെച്ച് രംഗത്ത് വന്നത്. അതിലൊരാള്‍ പറഞ്ഞതിങ്ങനെ
‘പാശ്ചാത്യ ജനത ഇന്ത്യക്കാരെ വിമര്‍ശിക്കുന്ന തിരക്കിലാണ്. സ്വയം തിരുത്താനുള്ള സമയമാണിത്,’ ‘ സംസ്‌കാരം ഇവിടെ സാധാരണ നിലയിലാകില്ലെന്ന് തോന്നുന്നുവെന്ന് ‘ മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.
അതേസമയം, ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഭവനരഹിതരായ ജനങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് രംഗത്തുവന്നിരുന്നു. ടക്കര്‍ കാള്‍സണുമായുള്ള അഭിമുഖത്തില്‍, സാന്‍ ഫ്രാന്‍സിസ്‌കോയിലെ തെരുവുകളിലൂടെ ഒരാള്‍ നടക്കുകയാണെങ്കില്‍, ‘അക്രമികളും മയക്കുമരുന്ന് സോമ്പികളും’ ആയ ഭവനരഹിതരായ നിരവധി ആളുകളെ അവര്‍ കണ്ടുമുട്ടുമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
It breaks my heart watching this.💔
This is San Francisco.
The tech capital of America.
Home to the world’s brightest minds.
AND the biggest tech companiesIs also the most unsafe place I’ve been to.
Half of the streets are filled with:– homeless
– mentally unstable
– high on… pic.twitter.com/Ngi78cimdW— Ishan Sharma (@Ishansharma7390) November 28, 2024
Discussion about this post