മീററ്റ്: ഹരിയാനയിലെ ജാട്ട് കലാപം നിയന്ത്രിക്കാനെത്തിയ ഇന്ത്യന്‍ സൈന്യം കലാപത്തിനിടെ ഒരു യുവതിക്ക് നല്‍കിയത് പ്രണയ സാഫല്യം. കലാപത്തില്‍ മുടങ്ങിപ്പോയേക്കുമായിരുന്ന യുവതിയുടെ വിവാഹത്തിന് സര്‍വ സുരക്ഷയും ഒരുക്കിക്കൊടുത്തത് സൈന്യമാണ്. കലാപം ബാധിച്ച പ്രദേശത്തെ വീട്ടില്‍ നിന്ന് യുവതിയും കൂടെയുള്ളവരും മണ്ഡപത്തിലേക്ക് പോയത് പട്ടാളത്തിന്റെ കാവലോടെയായിരുന്നു.
റോത്തക്കില്‍ ജാട്ട് കാലാപം ഏറ്റവും അധികം ബാധിച്ച ഗുരുചരന്പുരയില് 23കാരിയായ യുവതിയുടെ വിവാഹം മാസങ്ങള്‍ക്ക് മുമ്പേ നിശ്ചയിച്ചതായിരുന്നു. പക്ഷെ ജാട്ട് കലാപം വ്യാപിച്ചതോട് ആര്‍ക്കും പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയായി. ഏതാനും കിലോമീറ്ററുകള്‍ മാത്രം അകലയുള്ള കല്ല്യാണ മണ്ഡപത്തിലേക്ക് യുവതിയെ എത്തിക്കാന്‍ കഴിയില്ലെന്ന് എതാണ്ട് ഉറപ്പായതോടെ യുവതിയുടെ കുടുംബം പോലീസിനെയും സമീപിച്ചെങ്കിലും ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയിയായിരുന്നു.
ഒടുവില്‍ പട്ടാളത്തിന്റെ ഗൂര്‍ഖാ റൈഫിള്‍സാണ് ഇവര്‍ക്ക് രക്ഷകരായി എത്തിയത്. വിവാഹം നീട്ടിവെക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ സഹായ ഹസ്തവുമായി എത്തിയ ഇന്ത്യന്‍ പട്ടാളത്തിനോട് എന്നും കടപ്പെട്ടിരിക്കുമെന്ന് യുവതിയുടെ പിതാവ് പറഞ്ഞു. കലാപത്തെ തുടര്‍ന്ന് തന്റെ കട നശിച്ചതോടെ ജീവിതം വഴിമുട്ടിയ ദു:ഖത്തിനിടയിലും തങ്ങളുടെ പ്രണയസാഫല്യത്തിന് സഹായമായ ഇന്ത്യന്‍ ആര്‍മിയോടുള്ള നന്ദി വരന് ഗൗരവ് മറച്ചുവെച്ചില്ല.
ഗുരുചരന്പുരയിലെത്തിയപ്പോഴാണ് കലാപത്തിന്റെ തീവ്രത മനസ്സിലാക്കാന്‍ പറ്റിയതെന്ന് 3ന5 ഗൂര്‍ഖ റൈഫിള്‍സിന്റെ കമ്മാന്‍ഡിങ് ഓഫീസര്‍ കേണല്‍ സുരാജ് ചാമ്പിയാല് പറഞ്ഞു. ജാട്ട് വിഭാഗത്തില്‍പ്പെട്ടവരും അല്ലാത്തവരും തമ്മില്‍ യുദ്ധ സമാനമായ അന്തരീക്ഷമായിരുന്നു നിലനിന്നിരുന്നത്. കലാപകാരികള്‍ക്കെതിരെ ഷൂട്ട് അറ്റ്സൈറ്റ് ഓര്‍ഡറും നിലവിലുണ്ടായിരുന്നു.
Discussion about this post