കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് ആരോപണമുന്നയിച്ചതിനെ പിറകെ രാഹുലിന്റെ ബ്രിട്ടീഷ് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പുറത്ത് വിട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി അക്കൗണ്ടില്‍ രാഹുല്‍ ഗാന്ധി എന്ന പേരല്ല രാഹുല്‍ വിന്‍സി എന്ന പേരാണ് ഉപയോഗിച്ചിരിയ്്കുന്നതെന്നും സ്വാമി വെളിപ്പെടുത്തുന്നു. സുരക്ഷ കാരണങ്ങളാലാണ് പേരില്‍ മാറ്റം വരുത്തിയതെന്നാണ് വിശദീകരണം.
ബ്രിട്ടനിലെ ബാര്‍ക്ലേയ്സ് ബാങ്കില്‍ 504664922071640796 എന്ന അക്കൗണ്ടാണ് രാഹുലിന്റേത്.
രാഹുല്‍ ഗാന്ധി എന്ന് യഥാര്‍ത്ഥ നാമമുള്ള രാഹുല്‍ വിന്‍സിയുടെ വിലാസം 2 ഫ്രോഗണല് വേ, ലണ്ടന്‍ എന്ഡബ്ലിയു 3 6എക്സ് ഇ എന്നാണ്.
അക്കൗണ്ടിന്റെ വിവരങ്ങള്‍ വിശദമാക്കി കൊണ്ട് സുബ്രഹ്മണ്യം സ്വാമി എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.
നേരത്തെ രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന സുബ്രഹ്മണ്യന് സ്വാമിയുടെ ആരോപണം ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ബ്രീട്ടീഷ് കമ്പനിയില്‍ പങ്കാളിയാണ് രാഹുലെന്ന രേകഖകളും നേരത്തെ സ്വാമി പുറത്ത് വിട്ടിരുന്നു.
സ്വാമി എന്ഫോശ്സ്മെന്റ് ഡയറക്ടറ്ററേറ്റിന് അയച്ച കത്തിന്റെ പകര്‍പ്പ്
Discussion about this post