ചെന്നൈ: ലാന്‍ഡിങിനായി അടുത്തെത്തുകയും പെട്ടെന്ന് വീണ്ടും പറന്നുയരുകയും ചെയ്ത ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ ഇൻഡിഗോ വിമാനത്തിന്‍റേത് തന്നെയെന്ന് സ്ഥിരീകരണം. ഫിൻജാൽ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ ചെന്നൈ വിമാനത്താവളത്തിൽ ആണ് വിമാനം ലാന്‍ഡ് ചെയ്യാതെ പറന്നുയര്‍ന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ നേരത്തെ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഇക്കാര്യത്തിൽ വിശദീകരണവുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ് തന്നെ രംഗത്തെത്തി എത്തിയിട്ടുണ്ട്. ഇന്‍ഡിഗോയുടെ മുബൈ-ചെന്നൈ വിമാനമാണ് ലാന്‍ഡ് ചെയ്യാതെ പറന്നുയര്‍ന്നത്. പ്രോട്ടോക്കോള്‍ പാലിച്ച് പൈലറ്റ് എടുത്ത തീരുമാനമാണിത് എന്നും ഇന്‍ഡിഗോ കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. ഗോ എറൗണ്ട് എന്ന രീതി അവലംബിക്കുകയായിരുന്നു. സുരക്ഷിത ലാന്‍ഡിങ് സാധ്യമല്ലെന്ന് ഉറപ്പായപ്പോള്‍ സ്വാഭാവികമായി എടുത്ത തീരുമാനമാണ്. ഇന്‍ഡിഗോ പൈലറ്റുമാര്‍ ഇത്തരം അടിയന്തര സാഹചര്യം നേരിടാൻ പ്രാപ്തരാണ്. യാത്രക്കാരുടെ സുരക്ഷിതത്വമാണ് ഇന്‍ഡിഗോക്ക് പ്രധാനമെന്നും കമ്പനി വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു.
വിമാനം ഇറക്കാനുള്ള ശ്രമം അവസാന നിമിഷം ഉപേക്ഷിച്ച് വീണ്ടും പറന്നുയർന്ന ദൃശ്യങ്ങൾ വലിയ ചർച്ചയായായിരുന്നു. ഇതോടെയാണ് ഇന്‍ഡിഗോ വിശദീകരണം നല്‍കിയത്. ചെന്നൈയിൽ ഇന്നലെ രാവിലെ ഒരു ഇൻഡിഗോ വിമാനം ലാൻഡ് ചെയാൻ തുടങ്ങുകയും പിന്നീട്, വീണ്ടും പറന്നുയരുകയും ചെയ്യുന്നു പേരിലായിരുന്നു ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ലാന്‍ഡിങിനായി റണ്‍വേയുടെ തൊട്ടു സമീപം എത്തിയ ഉടനെ ആടിയുലഞ്ഞശേഷം വിമാനം വീണ്ടും മുകളിലേക്ക് പറന്നുയരുന്നത് വീഡിയോയില്‍ കാണാം.
Discussion about this post