സാഹചര്യത്തിന് അനുസരിച്ച് നിറം മാറുന്ന ഓന്തുകളെക്കുറിച്ച് നമുക്ക് എല്ലാവർക്കും അറിയാം. പലപ്പോഴും അവസരത്തിനൊപ്പ് സ്വഭാവം മാറുന്ന മനുഷ്യരെ നാം ഓന്തുമായി താരതമ്യം ചെയ്യാറുമുണ്ട്. എന്നാൽ സന്ദർഭത്തിന് അനുസരിച്ച് ലിംഗം തന്നെ മാറാൻ കഴിവുള്ള ജീവികൾ നമ്മുടെ ചുറ്റുപാടും ഉണ്ട്. ഇത് കേൾക്കുമ്പോൾ നമുക്ക് അതിശയം തോന്നിയേക്കാം. എന്നാൽ ഇത് സത്യമാണ്.
ജീവിത കാലയളവിൽ ലിംഗം മാറാൻ കഴിവുന്ന ഒന്നാമത്തെ ജീവിയാണ് ചിപ്പി. എല്ലാ ചിപ്പികളും ജനിക്കുമ്പോൾ ആൺ ആയിരിക്കും. എന്നാൽ പ്രായപൂർത്തിയായി പ്രജനനത്തിന് പാകമാകുമ്പോൾ ഇവ പെണ്ണായി മാറും. ഇത്തരത്തിൽ ആണായി ജനിച്ച് പെണ്ണായി ലിംഗം മാറുന്ന മറ്റൊരു ജീവിയാണ് ക്ലൗൺഫിഷ്. ഓറഞ്ചും, വെള്ളയും, കറുപ്പും കലർന്ന നിറമാണ് ഇവയ്ക്ക്. കൂട്ടമായിട്ടാണ് ഇവയുടെ സഹവാസം. ഈ കൂട്ടത്തിൽ ഏറ്റവും വലിയ മത്സ്യമാണ് പെണ്ണായി മാറുക. ഇത് മരിച്ചാൽ അടുത്ത ഏറ്റവും വലിയ മത്സ്യം പെണ്ണായി മാറും. ഇണ ചേരുന്നതിനും പ്രജനനം നടത്തുന്നതിനും വേണ്ടിയാണ് ഈ രീതി.
ജനിക്കുമ്പോൾ പെണ്ണായും മരിക്കുമ്പോൾ ആൺ ആയും മാറുന്ന മറ്റൊരു ജീവിയാണ് ബ്ലൂഹെഡ് വ്രാസ്സെ. കൂട്ടമായിട്ടാണ് ഇവയുടെയും വാസം. ആൺമത്സ്യം മരിച്ചാൽ കൂട്ടത്തിലെ ഏറ്റവും വലിയ പെൺമത്സ്യം ആൺ ആയി മാറും. ജനിക്കുമ്പോൾ ആൺ ആയി ജനിക്കുകയും പിന്നീട് പെണ്ണാകുകയും ചെയ്യുന്ന മറ്റോരു വിഭാഗം ജീവി വർഗ്ഗമാണ് ചെമ്മീൻ. സമൂഹമായി ജീവിക്കുന്ന ഗ്രൂപ്പർ ഫിഷുകളും ഇത്തരത്തിൽ ലിംഗം മാറുന്നവയാണ്. സാഹചര്യത്തിന് അനുസരിച്ച് ആണായും പെണ്ണായും ഇവ മാറുന്നു.
ഉഭയലിംഗ ജീവിയായി ജനിക്കുന്ന ജീവികളാണ് ഫ്‌ളാറ്റ് വോം. ജീവിത കാലയളവിൽ ഇവ പരസ്പരം തന്നെ സംഘർഷം ഉണ്ടാകാറുണ്ട്. ഇതിന് ശേഷമാണ് ഇവയുടെ ലിംഗം വ്യക്തമാകുക. സീ സ്ലഗ്, ഫ്രോഗ് ഫിഷ് എന്നിവയും ലിംഗം മാറുന്നവയാണ്.
Discussion about this post