മക്‌ഡൊണാള്‍ഡ്‌സിന്റെ ചീസ് ബര്‍ഗര്‍ കഴിച്ച 6 വയസ്സുകാരിക്ക് ദാരുണാന്ത്യം. സാച്യുസെറ്റ്സില്‍ നിന്നുള്ള പെണ്‍കുട്ടി ഇ.കോളി ബാധിച്ചാണ് മരിച്ചത് വെസ്റ്റേണ്‍ മസാച്യുസെറ്റ്സില്‍ നിന്ന് മക്ഡൊണാള്‍ഡ് ബര്‍ഗര്‍ കഴിച്ച പെണ്‍കുട്ടിക്ക് പിന്നാലെ അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. ചീസ് ബര്‍ഗര്‍ കഴിച്ച കുടുംബത്തിലെ ഒരേയൊരു വ്യക്തി പെണ്‍കുട്ടിയായിരുന്നു. ബര്‍ഗര്‍ കഴിച്ചതിന് പിന്നാലെ തന്റെ വയറു വേദനിക്കുന്നവെന്ന് കുട്ടി പറഞ്ഞിരുന്നു. അമ്മ ഇത് ഒരു സാധാരണ വയറുവേദനയാണെന്ന് കരുതി എന്നാല്‍ പിറ്റേ ദിവസം കുട്ടി ബോധരഹിതയായി വീഴുകയും ഹൃദയസ്തംഭനം സംഭവിക്കുകയും ചെയ്തു. ബേസ്റ്റേറ്റ് മെഡിക്കല്‍ സെന്ററില്‍ എത്തിച്ചെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷം കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. പെണ്‍കുട്ടിയുടെ മരണം ഇ കോളി ബാധ മൂലമാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്.
മക്ഡൊണാള്‍ഡ് ബര്‍ഗില്‍ ഉള്‍പ്പെടുത്തുന്ന ഉള്ളിയില്‍ ഇ കോളിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. 13 സംസ്ഥാനങ്ങളിലായി 75 പേരെങ്കിലും ഇതിന് പിന്നാലെ രോഗബാധിതരായി. ഇ കോളി വ്യാപനത്തിന് പിന്നാലെ മക്‌ഡൊണാള്‍ഡ്‌സ് ബര്‍ഗറുകള്‍ വില്‍ക്കുന്നത് നിര്‍ത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ഇ കോളി സൂക്ഷിക്കേണ്ടത്
പ്രധാനമായും വയറിളക്കമാണ് ലക്ഷണം സാധാരണയായി 7 ദിവസത്തിനുള്ളില്‍ സുഖം പ്രാപിക്കും. എന്നിരുന്നാലും ബാക്ടീരിയകള്‍ മൂത്രാശയ പ്രശ്‌നങ്ങള്‍, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍, ന്യുമോണിയ, വൃക്ക സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകാം, അപൂര്‍വ്വമായി ഇ-കോളി മാരകമായേക്കാം.
അസംസ്‌കൃതവും പാസ്ചറൈസ് ചെയ്യാത്തതുമായ ജ്യൂസുകളും മലിന സാധ്യതയുള്ള വെള്ളവും ഭക്ഷണങ്ങളും ഒഴിവാക്കുക എന്നതാണ് ഇ.കോളി മലിനീകരണം ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം. ഏറ്റവും പ്രധാനമായി, ബാത്ത്‌റൂം ഉപയോഗിച്ചതിനുശേഷവും ഡയപ്പര്‍ മാറ്റിയതിനുശേഷവും ഫാമുകളുമായോ മൃഗങ്ങളുമായോ എന്തെങ്കിലും സമ്പര്‍ക്കം പുലര്‍ത്തിയതിനുശേഷം എല്ലായ്‌പ്പോഴും കൈ കഴുകുക. നിങ്ങള്‍ പാചകം ചെയ്യുകയാണെങ്കില്‍, നിങ്ങളുടെ കൈകള്‍, കണ്ടൈനറുകള്‍, കട്ടിംഗ് ബോര്‍ഡുകള്‍, പാത്രങ്ങള്‍ എന്നിവ കഴുകുന്നത് ഉറപ്പാക്കുക, ഇറച്ചി നന്നായി വേവിക്കുക. കൂടാതെ, നീന്തല്‍ കുളങ്ങളിലും മറ്റും വെള്ളം ഉള്ളില്‍ ചെല്ലുന്നതു ഒഴിവാക്കുക.
അതിനാല്‍, നിങ്ങള്‍ എവിടെയാണ് ഭക്ഷണം കഴിക്കുന്നതെന്നും ഭക്ഷണം എങ്ങനെ തയ്യാറാക്കാമെന്നും സൂക്ഷ്മത പാലിക്കേണ്ടത് ആവശ്യമാണ്. കഴിയുന്നത്ര പ്രതിരോധ നടപടികള്‍ ഉപയോഗിക്കുക, പ്രത്യേകിച്ചും നിങ്ങള്‍ക്ക് ബാക്ടീരിയയുമായി സമ്പര്‍ക്കം ഉണ്ടായിരിക്കാമെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍. (ഏറ്റവും പ്രധാനമായി നിങ്ങള്‍ ബാത്ത്‌റൂം ഉപയോഗിച്ചതിന് ശേഷവും ഭക്ഷണത്തിന് മുമ്പും ശേഷവും) കൈകള്‍ നന്നായി കഴുകുക!
Discussion about this post