ഐപിഎൽ ആരാധകർ കാത്തിരിക്കുന്ന 2026 സീസണിന്റെ ഷെഡ്യൂൾ സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ പുറത്ത്. തമിഴ്നാട്, അസം, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന് ശേഷം മാത്രമേ ഐപിഎൽ ഷെഡ്യൂൾ പുറത്തിറക്കാൻ സാധ്യതയുള്ളൂ എന്നാണ് പുതിയ റിപ്പോർട്ടുകൾ.
പ്രമുഖ സ്പോർട്സ് ജേണലിസ്റ്റ് അഭിഷേക് ത്രിപാഠിയുടെ റിപ്പോർട്ട് പ്രകാരം, തിരഞ്ഞെടുപ്പ് തീയതികൾ പരിഗണിച്ചായിരിക്കും മത്സരക്രമം ബിസിസിഐ നിശ്ചയിക്കുക. സുരക്ഷാ ക്രമീകരണങ്ങളും മറ്റും വിലയിരുത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം. മുൻ വർഷങ്ങളിലും സമാനമായ രീതിയിൽ തിരഞ്ഞെടുപ്പ് സമയത്ത് മത്സരങ്ങൾ വിദേശത്തേക്കോ അല്ലെങ്കിൽ വേദികളിൽ മാറ്റം വരുത്തുകയോ ചെയ്തിട്ടുണ്ട്. എന്നാൽ ഇത്തവണ ഇന്ത്യയിൽ തന്നെ മത്സരങ്ങൾ പൂർണ്ണമായും നടത്താനാണ് ബിസിസിഐ ശ്രമിക്കുന്നത്.
ഇത്തവണത്തെ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ സാധ്യതയുള്ള നഗരങ്ങളുടെ പട്ടികയിൽ കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരവും ഇടംപിടിച്ചിട്ടുണ്ട് എന്നത് മലയാളി ക്രിക്കറ്റ് ആരാധകർക്ക് ആവേശം പകരുന്ന വാർത്തയാണ്.
സാധ്യതാ വേദികൾ : ചെന്നൈ, ഡൽഹി, ലഖ്‌നൗ, മുംബൈ, കൊൽക്കത്ത, അഹമ്മദാബാദ്, ന്യൂ ചണ്ഡീഗഡ്, ഹൈദരാബാദ്, ധർമ്മശാല, വിശാഖപട്ടണം, ഗുവാഹത്തി, ജയ്പൂർ, ബെംഗളൂരു, പൂനെ, റായ്‌പൂർ, റാഞ്ചി, നവി മുംബൈ, തിരുവനന്തപുരം.













Discussion about this post