നിങ്ങള്‍ ഒരു മെഴുകുതിരി പ്രേമിയാണോ എങ്കില്‍, സാധാരണ മെഴുക് തിരികള്‍ മാത്രമല്ല സുഗന്ധമുള്ളവയും പലതരം നിറമുള്ളവയും ബീ വാക്‌സ് പോലുള്ള ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചവയും വാങ്ങിക്കൂട്ടാറുള്ള സ്വഭാവത്തിന് ഉടമയായിരിക്കും. എന്നാല്‍ ഇവ നമ്മുടെ ആരോഗ്യത്തിന് ദോഷകരമാണോ. ആണെന്നാണ് വിദഗ്ധരുടെ പക്ഷം.
പ്രധാനമായും അപകടകാരികളാണ് പെട്രോളിയം ശുദ്ധീകരണത്തില്‍ നിന്ന് ലഭിക്കുന്ന വിലകുറഞ്ഞ ഉപോല്‍പ്പന്നമായ പാരഫിനില്‍ നിന്നുള്ള മെഴുകുതിരികള്‍. അമേരിക്കന്‍ മെഴുകുതിരി നിര്‍മ്മാതാക്കളെയും അവരുടെ വിതരണക്കാരെയും പ്രതിനിധീകരിക്കുന്ന പ്രമുഖ ട്രേഡ് അസോസിയേഷനായ നാഷണല്‍ മെഴുകുതിരി അസോസിയേഷന്റെ അഭിപ്രായത്തില്‍, ലോകമെമ്പാടും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന മെഴുകുതിരി മെഴുക് പാരഫിന്‍ ആണ്.
അപകടസാധ്യതകള്‍ മെഴുകുതിരിയുടെ തരവും ഗുണനിലവാരവും ഉള്‍പ്പെടെയുള്ള വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കും; എത്ര തവണ, എത്ര സമയം കത്തിക്കുന്നു; കത്തിക്കുന്ന സ്ഥലത്തെ വായുപ്രവാഹം; നിങ്ങളുടെ ആരോഗ്യ നില; എന്നിവയൊക്കെ ഇതില്‍ പ്രധാനമാണ്.
ഉദാഹരണത്തിന് ഒരു പാരഫിന്‍ മെഴുകുതിരി കത്തിച്ചാല്‍, അത് അസ്ഥിരമായ ഓര്‍ഗാനിക് സംയുക്തങ്ങള്‍ അല്ലെങ്കില്‍ VOC-കള്‍ പുറത്തുവിടുന്നു – ഉയര്‍ന്ന ഊഷ്മാവില്‍ വായുവിലേക്ക് എളുപ്പത്തിലും വേഗത്തിലും ബാഷ്പീകരിക്കപ്പെടുന്ന വാതകങ്ങളാണ് ഇവ. ഈ സംയുക്തങ്ങള്‍ സാധാരണയായി പെയിന്റുകള്‍, ക്ലീനിംഗ് ഉല്‍പന്നങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, എയര്‍ ഫ്രെഷനറുകള്‍, എന്നിവയില്‍ നിന്നും ഇന്ധനം കത്തിക്കുന്ന ഉപകരണങ്ങള്‍ എന്നിവയില്‍ നിന്നും മറ്റും പുറത്തുവരുന്ന ഗണത്തില്‍പ്പെട്ടവയാണ്. ഇതില്‍ ചില VOC-കള്‍ ദോഷകരമാണ്, മറ്റുള്ളവയ്ക്ക് മറ്റ് വാതകങ്ങളോട് പ്രതികരിക്കാനും വിഷമയമായിത്തീരാനുമുള്ള കഴിവുണ്ട്.
മെഴുകുതിരികളില്‍ നിന്ന് പലപ്പോഴും പുറന്തള്ളുന്ന VOC കളിലൊന്നാണ് ടോലുയിന്‍, വ്യക്തമായ, നിറമില്ലാത്ത ബാഷ്പീകരിക്കപ്പെട്ട ദ്രാവകം, അത് ഒരു പ്രത്യേക ഗന്ധമുള്ളതും സ്വാഭാവികമായി ക്രൂഡ് ഓയിലില്‍ കാണപ്പെടുന്നതുമാണ്.
എക്സ്പോഷര്‍ പരിധികളുള്ള ഒരു ടോക്സിന്‍ ആയി ടോലുയിന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തലകറക്കം, തലവേദന അല്ലെങ്കില്‍ ദീര്‍ഘനേരം എക്‌സ്‌പോഷര്‍ ചെയ്യുമ്പോള്‍ കൂടുതല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ന്യൂറോടോക്‌സിന്‍ ആയതിനാലാണിത്. അതിനാല്‍ അടുത്ത പ്രാവശ്യം മെഴുകുതിരികള്‍ വാങ്ങിക്കൂട്ടുന്നതിന് മുമ്പ് ഒന്നുകൂടി ആലോചിക്കുന്നതാണ് നല്ലത്.
Discussion about this post