കല്‍പറ്റ: പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് നേതാക്കളെ സന്ദർശിക്കാതെ പ്രിയങ്ക ഗാന്ധി ദില്ലിക്ക് മടങ്ങി. ഇന്നലെ ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസം വൈകുന്നതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ നടത്തിയ സമരത്തിലാണ് യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് നേരെ ലാത്തി ചാർജ് ഉണ്ടായത്. പരിക്കേറ്റ നേതാക്കൾ ഉൾപ്പെടെയുള്ളവർ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്
മൂന്നു നിയമസഭ മണ്ഡലങ്ങളിലെയും പരിപാടികൾക്ക് ശേഷം മേപ്പാടിയിലെ ആശുപത്രിയിൽ സന്ദർശനം നടത്തണമെന്ന് വയനാട്ടിലെ കോൺഗ്രസ് നേതാക്കളും പ്രിയങ്കയോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ സമയമില്ലെന്ന് കാരണം പറഞ്ഞ് പ്രിയങ്കാ ഗാന്ധി മടങ്ങുകയായിരുന്നു. തുടർന്ന് രൂക്ഷമായ വിമർശനം ഉയർന്നതിനെ തുടർന്ന് പരിക്കേറ്റ പ്രവർത്തകരെ ഫോണിൽ വിളിക്കാൻ പ്രിയങ്കാ ഗാന്ധി തയ്യാറായി. അടുത്ത തവണ വരുമ്പോൾ കാണാമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്.
Discussion about this post