കണ്ണൂർ: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അതി തീവ്രമായ മഴ തുടരുകയാണ്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. അതേസമയം ശക്തമായ മഴമുന്നറിയിപ്പുകള്‍ വന്നു തുടങ്ങിയതിനു പിന്നാലെ ഇന്നലെ വൈകീട്ടോടും രാത്രിയോടും കൂടി കലക്ടര്‍മാര്‍ അവധിപ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കണ്ണൂര്‍ ജില്ലയില്‍ അര്‍ധരാത്രിയോടു കൂടി മാത്രമേ ജില്ലാ കലക്ടര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്.
ഇതിനെ തുടർന്ന് അവധി പ്രഖ്യാപിക്കാന്‍ വൈകിയതില്‍ കലക്ടര്‍ക്ക് രൂക്ഷമായ വിമര്‍ശനവും പരിഹാസവും കനക്കുകയാണ് സോഷ്യല്‍ മീഡിയയില്‍. റെഡ് അലര്‍ട്ട് ഉണ്ടായിട്ടും അവധി നേരത്തെ പ്രഖ്യാപിച്ചില്ല എന്നാണ് ആക്ഷേപം. അര്‍ധരാത്രിയില്‍ തന്‍റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് കലക്ടര്‍ അവധി പ്രഖ്യാപിക്കുന്നത്.
ഇപ്പോൾ ഉറക്ക് ഞെട്ടിയതാണോ, ഇതൊക്കെ ശ്രദ്ധിക്കേണ്ട അമ്പാനെ എന്നിങ്ങനെ തുടങ്ങുന്നു കമന്റുകൾ.
രാത്രിവരെ കലക്ടറുടെ ഫെയ്സ്ബുക്ക് പേജും തുറന്ന് ഒടുവില്‍ ഉറങ്ങിപ്പോയവര്‍ക്കാണ് കൂടുതൽ നിരാശ. ‘ഇതാ പറയുന്നത് രാത്രി വൈകി ഉറങ്ങണം എന്ന്.., ഉറക്കം ഞെട്ടി എഴുന്നേറ്റപ്പോള്‍ ഇട്ട പോസ്റ്റ് ആണോ?, കുറച്ചുകൂടി കഴിഞ്ഞ് പ്രഖ്യാപിച്ചാൽ മതിയായിരുന്നു..’ എന്നിങ്ങനെ നീളുന്നു കമന്‍റുകള്‍.
Discussion about this post